ഷൊർണൂർ നഗരസഭ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പ്​: ബി.ജെ.പി കൗൺസിലർമാർ ഒളിവിൽ

ഷൊർണൂർ: നഗരസഭ കൗൺസിൽ യോഗത്തിലെ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ട കൗൺസിലറും ബന്ധപ്പെട്ട മറ്റൊരു കൗൺസിലറും ഒളിവിലെന്ന് പൊലീസ്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ നേരിൽ കാണാനായിട്ടില്ല. കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തിൽ അഞ്ചാം വാർഡ്‌ കൗൺസിലർ എം.കെ. വിപിൻനാഥി​െൻറ ഒപ്പ് രണ്ടാം വാർഡ് കൗൺസിലറായ സിനി മനോജ് ഇട്ടതാണ് വിവാദമായത്. ഇരുവരും ബി.ജെ.പി കൗൺസിലർമാരാണ്. സംഭവം ഭരണപക്ഷത്തെ സി.പി.എം അംഗങ്ങളും പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങളും ഏറ്റുപിടിച്ചതോടെ വ്യാജ ഒപ്പിട്ട അംഗം കുറ്റം ഏറ്റു പറഞ്ഞു. ഇത് കൗൺസിലിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ നഗരസഭ ചെയർപേഴ്സനും സെക്രട്ടറിയും വെവ്വേറെ രേഖാമൂലം പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിട്ടാണ് കേസ് എടുത്തിട്ടുള്ളതെന്നറിയുന്നു. ക്രിമിനൽ കേസി​െൻറ തലത്തിലായതിനാലാണ് കൗൺസിലർമാർ ഒളിവിൽ പോയത്. ഇതിനിടെ, രണ്ടാം വാർഡ് സഭ ഞായറാഴ്ച രാവിലെ കണയം എ.എൽ.പി സ്കൂളിൽ നടന്നു. എന്നാൽ, വാർഡ് അംഗം സിനി മനോജ് യോഗത്തിൽ പങ്കെടുത്തില്ല. നഗരസഭ ചെയർപേഴ്സൻ വി. വിമലയാണ് സഭ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതെങ്കിലും വന്നില്ല. ബി.ജെ.പി അംഗം വി.എം. ഉണ്ണികൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.