'കാൽപ്പാടുകൾ ^2018' സംഘടിപ്പിച്ചു

'കാൽപ്പാടുകൾ -2018' സംഘടിപ്പിച്ചു പറളി: ഹൈസ്കൂളിലെ 1996-97 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം 'കാൽപ്പാടുകൾ - 2018' പേരിൽ പറളി ഹൈസ്കൂളിൽ നടന്നു. അസംബ്ലിയോടെ ആരംഭിച്ച സംഗമത്തി‍​െൻറ ലോഗോ പ്രദർശനം എല്ലാ ഗുരുനാഥൻമാരും കൂടി ബലൂൺ പറത്തി നിർവഹിച്ചു. ഗ്രൂപ് ഫോട്ടോക്ക് ശേഷം അധ്യാപകരെല്ലാം കൂടി തിരികൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. മുഴുവൻ അധ്യാപകരെയും മൊമേൻറാ നൽകി ആദരിക്കുകയും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. സംഘാടക സമിതി പ്രസിഡൻറ് ദിവ്യ അധ്യക്ഷത വഹിച്ചു. സിറാജ്, സതീഷ്, സബീഷ്, പ്രതാപ്, സുധീഷ്, ഷിജിത്, സാലിഹ്, കൃഷ്ണവേണി, സിദ്ദീഖ്, ഫെമി, സതീഷ് എന്നിവർ നേതൃത്വം നൽകി. ബാലവേദി പഠന ക്യാമ്പ് വാളയാർ: മലബാർ സിമൻറ്സ് ലൈബ്രറിയുടെയും വാളയാർ റീഡിങ് റൂമി‍​െൻറയും സംയുക്താഭിമുഖ്യത്തിൽ 'ചങ്ങാതിക്കൂട്ടം' ബാലവേദി പഠന ക്യാമ്പ് മലബാർ സിമൻറ്സ് ജന. മാനേജർ എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം.സി.എൽ ലൈബ്രറി സെക്രട്ടറി പ്രജിത്ത് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. യു.പിതലം മുതൽ ഹൈസ്കൂൾതലം വരെയുള്ള വിദ്യാർഥി-വിദ്യാർഥിനികളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിനും കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഞ്ചു വിഭാഗങ്ങളിലായി നടത്തിയ വിവിധ പരിശീലന പരിപാടിയിൽ നാടക സംവിധായകരായ ശേഖരീപുരം മാധവൻ, പി.കെ. മധു, ബ്ലോക്ക് റിസർച് സ​െൻറർ അധ്യാപിക കെ. ആതിര, കേരള ശാസ്ത്രസാഹിത്യ പരിഷത്തി‍​െൻറ യുവസമിതി സെക്രട്ടറി സുരാജ്, താലൂക്ക് ബാലവേദി കൺവീനർ കെ. വിജയകുമാർ എന്നിവർ ക്ലാസെടുത്തു. വേനോലി കരുണ ലൈബ്രറിയുടെ സെക്രട്ടറി കെ. മാണിക്കൻ സംസാരിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എസ്. ജയകുമാർ സ്വാഗതവും എൻ. സാരീഷ് നന്ദിയും പറഞ്ഞു. സുനിൽ ദത്ത്, ജ്യോതി ദിവാകർ, വി. വിനോദ്, വി.പി. വിനീഷ്, സി. ശ്യാം എന്നിവർ നേതൃത്വം നൽകി. അധ്യാപക ഒഴിവ് ആലത്തൂർ: എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള മാത്തമാറ്റിക്സ്, ഹിന്ദി, സുവോളജി, ജോഗ്രഫി, ബോട്ടണി (എല്ലാം എച്ച്.എസ്.എസ്.ടി), അറബിക് (ജൂനിയർ) അധ്യാപകരുടെ 2008-19 വർഷത്തെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മേയ് 31ന് രാവിലെ 10ന് ജില്ല വിദ്യാഭ്യാസ ഓഫിസിൽ അഭിമുഖം നടക്കും. ഫോൺ: 9446340491. ആലത്തൂർ: വാവുള്ളിയാപുരം ഗവ. എൽ.പി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ടി.ടി.സി കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു. യോഗ്യരായവർ മേയ് 31ന് രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പെങ്കടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.