വേങ്ങര: കണ്ണമംഗലം മേനക്കൽ സാംസ്കാരിക വേദി സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് ദാനവും സന്നദ്ധ രക്തദാനം നൽകിയ പ്രവർത്തകരെ ആദരിക്കലും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽഹഖ് ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം വേങ്ങര സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഇ.കെ. മുഹമ്മദ് കുട്ടി നിർവഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ചാലിൽ ബേബി മുഖ്യാതിഥിയായി. എ.പി. വിൻസിത്ത് അധ്യക്ഷതവഹിച്ചു. എസ്. സംഗീത ടീച്ചർ, എ.പി. സുധീഷ്, സി. രഞ്ജിത്ത്, കെ.വി. അഹമ്മദ് കോയ, പി.കെ. സുനിൽ ദാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.