തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് മാതൃക മാലിന്യമുക്ത കാമ്പസാക്കുന്നതിന് തൃശൂർ തുമ്പൂര്‍മുഴി മാതൃകയില്‍ കമ്പോസ്റ്റ് യൂനിറ്റ് നിർമിക്കും. ശുചിത്വമിഷൻ സഹകരണത്തോടെയാണ് സ്ഥാപിക്കുക. കാമ്പസ് ഹരിതാഭമാക്കുന്നതിന് ജൈവമാലിന്യം സംസ്‌കരിച്ച് വളം നിർമിക്കും. ജൈവ, അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പഞ്ചായത്തുകളിലെ ഹരിതകർമ സേനയുടെ സഹകരണം തേടും. വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, ഹരിത കേരളം കോഒാഡിനേറ്റര്‍ പി. രാജു, ശുചിത്വമിഷന്‍ അസി. കോഒാഡിനേറ്റര്‍ പി. ഖമറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. കാമ്പസുകളിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ നോഡല്‍ ഓഫിസര്‍മാരെ തെരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നല്‍കും. അധ്യാപക നിയമനം തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ. എൽ.പി സ്കൂളിലെ എൽ.പി.എസ്.എ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം ബുധനാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സഹിതം പങ്കെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.