തേഞ്ഞിപ്പലം: െറഗുലര്‍ വിദ്യാര്‍ഥികളുടെ ആറാം സെമസ്റ്റര്‍ ബിരുദഫലം മേയ് 31ന് പ്രസിദ്ധീകരിക്കാനായി അവധിദിനത്തിലും സേവനസന്നദ്ധരായി കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷഭവൻ ജീവനക്കാർ. ബി.എ, ബി.എസ്സി, ബി.കോം വിഭാഗങ്ങളിലെ നൂറോളം ജീവനക്കാരാണ് ഞായറാഴ്ച ജോലിക്കെത്തിയത്. വിവരമറിഞ്ഞ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പരീക്ഷഭവനില്‍ നേരിട്ടെത്തി ജീവനക്കാരെ അനുമോദിച്ചു. പരീക്ഷ കണ്‍ട്രോളര്‍ വി.വി. ജോര്‍ജ്കുട്ടിയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ജീവനക്കാർക്കൊപ്പമുണ്ടായിരുന്നു. രണ്ടും ആറും സെമസ്റ്റര്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ മേയ് മൂന്നിനാണ് ആരംഭിച്ചത്. വേണ്ടത്ര അധ്യാപകര്‍ ഇല്ലാത്തതുമൂലം ക്യാമ്പുകള്‍ 15 വരെ നീണ്ടെങ്കിലും ആറാം സെമസ്റ്റർ ഫലം 31നകം പ്രസിദ്ധീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ജീവനക്കാര്‍. മൂല്യനിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞ ദിവസങ്ങളിലാണ് മാര്‍ക്കുകള്‍ പരീക്ഷഭവനില്‍ എത്തിയത്. ജീവനക്കാര്‍ ഓഫിസ് സമയം കഴിഞ്ഞും അവധിദിവസങ്ങളില്‍ ജോലിചെയ്തും ടാബുലേഷന്‍ ജോലി ഏതാണ്ട് പൂര്‍ത്തിയായി. ചൊവ്വാഴ്ച പാസ്‌ബോര്‍ഡ് ചേര്‍ന്ന് ഫലം പ്രസിദ്ധീകരിക്കാനുള്ള അവസാന നടപടി കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫൈനൽ ബിരുദപരീക്ഷകള്‍ മാര്‍ച്ച് 20ന് ആരംഭിച്ച് ഏപ്രില്‍ ആദ്യവാരത്തോടെയാണ് പൂര്‍ത്തിയായത്. ബി.എ, ബി.എസ്സി, ബി.കോം വിഭാഗങ്ങളിലായി അമ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ട്. ഫലം യഥാസമയം ലഭ്യമാക്കാൻ സിന്‍ഡിേക്കറ്റ് പരീക്ഷ സ്റ്റാന്‍ഡിങ് കമ്മിറ്റി നടപടി കൈക്കൊള്ളുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.