സാഹോദര്യ സന്ദേശവുമായി ജമാഅത്ത്​ ഇഫ്താർ സംഗമം

മലപ്പുറം: സാഹോദര്യത്തി​െൻറയും സ്നേഹത്തി​െൻറയും സന്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി റമദാൻ സന്ദേശം നൽകി. നീതിക്ക് കുഴതെറ്റുകയും നീതി പക്ഷപാതപരമായി മാറുകയും ചെയ്ത കാലത്ത് നീതിക്കുവേണ്ടി നിലകൊള്ളാനാണ് വിശുദ്ധ റമദാൻ ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപാടൻ, സെക്രട്ടറി പ്രീതി മേനോൻ, ഡെപ്യൂട്ടി കലക്ടർ അബ്ദുറഷീദ്, മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, ഉമർ അറക്കൽ, ഗണേഷ് വടേരി, സി.എച്ച്. ബഷീർ, ഹബീബ് ജഹാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.