വനത്തിലെ തൊഴിലുറപ്പ് പദ്ധതിക്ക് വീണ്ടും സർക്കാർ അനുമതി

നിലമ്പൂർ: ഇടക്കാലത്ത് നിർത്തിവെച്ച വനത്തിനുള്ളിലെ തൊഴിലുറപ്പ് പദ്ധതിക്ക് വീണ്ടും സർക്കാറി‍​െൻറ അംഗീകാരം. നിർമാണ പ്രവൃത്തികൾ ഉൾപ്പടെയുള്ളവക്ക് തൊഴിലുറപ്പ് പദ്ധതിയിൽ നിയന്ത്രണം വന്നതോടെയാണ് വനത്തിലെ തൊഴിലുറപ്പ് പ്രവൃത്തിയും നിർത്തിയത്. മണ്ണ്-ജല സംരക്ഷണ പദ്ധതികളിൽപ്പെടുത്തി വനത്തിലെ പ്രവൃത്തി ചെയ്യുന്നതിനാണ് അനുമതി പുനഃസ്ഥാപിച്ചിരിക്കുന്നത്. ജില്ലയിെല ആദ‍്യപ്രവൃത്തി വഴിക്കടവിൽ നടപ്പാക്കും. പഞ്ചായത്ത് പ്രസിഡൻറ്, റേഞ്ച് ഓഫിസർ, ഡെപ‍്യൂട്ടി റേഞ്ച് ഓഫിസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ട്രൈബൽ ഓഫിസർ, പഞ്ചായത്ത് അംഗങ്ങൾ, വനസംരക്ഷണ സമിതി പ്രസിഡൻറ്, സെക്രട്ടറിമാർ, വി.ഇ.ഒ എന്നിവരുടെ യോഗം വഴിക്കടവിൽ ചേർന്ന് പഞ്ചായത്ത് തല വനജാഗ്രത സമിതിക്ക് രൂപം നൽകി. ജില്ല കലക്ടർ ചെയർമാനും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കൺവീനറുമായ ടെക്നിക്കൽ കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകേണ്ടത്. തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി വനത്തിൽ കുളം, മിനി ചെക്ക് ഡാമുകൾ, വനാതിർത്തികളിൽ പ്രതിരോധ കിടങ്ങ് എന്നിവയുടെ നിർമാണം, ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾക്ക് കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. 23 വാർഡുള്ള പഞ്ചായത്തിൽ അഞ്ച് വനസംരക്ഷണ സമിതികളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.