ബാലപീഢനം:കേസ് വൈകിപ്പിച്ചതിലെ ദുരൂഹത ഒഴിയുന്നില്ല കൂറ്റനാട്: എടപ്പാളിലെ തിയ്യറ്ററിൽ ഉണ്ടായ ബാലപീഢനം സംബന്ധിച്ച് അറസ്റ്റിലായ സംഭവത്തിൽ കേസ് വൈകിപ്പിച്ചതിലെ ദുരൂഹത ഒഴിയുന്നില്ല. പ്രതികുറ്റസമ്മതം നടത്തുകയും കുറ്റകൃത്യംസംബന്ധിച്ചദൃശ്യം തെളിവായി ശേഷിക്കെ മനസാക്ഷിക്ക് നിരക്കാത്ത കൃത്യമാണ് ചെയ്തിട്ടുള്ളത്. എന്നാൽ സിനിമാ തിയ്യറ്ററുകളുടെ അകവും പുറവും സാധാരണ കാമറകളുടെ നിരീക്ഷണം ഉണ്ടന്നിരിക്കെ അതിൻറെ നിയന്ത്രണം ബന്ധപ്പെട്ട ഓഫീസിലാണ്. തിയ്യറററിനകത്ത് കസേരകളിൽ കാൽകയറ്റി വച്ചാൽ പോലും ഉടനെ കാമറദൃശ്യം കാണുന്ന നിരീക്ഷകർ സ്ഥലത്തെത്തി പരിഹരിക്കുന്നുണ്ടന്നിരിക്കെ ഇത്തരം പീഢനപ്രക്രിയകൾ കാമറഒപ്പിയെടുക്കുമ്പോൾ ഉടനടി നടപടി എടുക്കാത്തതാണ് സംശയത്തിനിടയാക്കുന്നത്. ഏപ്രിൽ മാസം 18 ന് നടക്കുന്ന സംഭവം പുറം ലോകം അറിയുന്നത് ഒരുമാസം കഴിഞ്ഞാണ്. അതിനിടെ കേസ് ഒതുക്കിയെന്നപേരിൽ ചങ്ങരം കുളം പൊലീസിനെതിരെ ആരോപണം ഉയരുകയും തുടർന്ന് എസ്.ഐ സസ്പെൻഷൻ ചെയ്യുകയും ഉണ്ടായി. എന്നാൽ പ്രസ്തുതദൃശ്യം കൈയിൽ കരുതി പ്രതിയുമായി തിയ്യറ്റുടമകളും പൊലീസും വിലപേശൽ നടത്തിയിട്ടുണ്ടന്ന് ജനസംസാരത്തിന് വ്യക്തതവരുത്തേണ്ടതുണ്ട്. ഇത്തരത്തിൽ പ്രകോപനത്തിന് വഴിപെടാത്തതിനലാണ് ദൃശ്യം ഉപയോഗിച്ച് പ്രതിയെ അവസാനനിമിഷത്തിൽ കുടുക്കിയതെന്നാണ് തൃത്താലയിലെ നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. അതിൽഎത്രത്തോളം കഴമ്പുണ്ടന്നകാര്യം അന്വേഷണത്തിലൂടെ വ്യക്തമാക്കേണ്ടതുണ്ടന്നതും നാട്ടുകാരുടെ ആവശ്യമാണ്. അതേസമയം, പ്രതിഇക്കാര്യംഇതുവരെ തുറന്നുപറഞ്ഞതായി അറിവില്ല. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ തെളിവ് പ്രതിയുടെ പക്കമുണ്ടന്നതാണ് അറിയാൻ കഴിയുന്നത്. അങ്ങിനെയെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്യാൻശ്രമിച്ചവരെയുംനിയമത്തിൻറെ വഴിയിൽതന്നെ കൊണ്ടുവരണമെന്നതാണ് ആവശ്യം.തിയ്യറ്റർ ഉടമകളും മററും പൊലീസിൽ നൽകിയതെളിവും പരാതിയും പൂഴ്ത്തിവക്കുവാൻ പ്രതിയിൽനിന്നും വൻസഹായംലഭിച്ചിട്ടുള്ളതാണ് ചൂണ്ടികാണിക്കപെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.