തൂതപ്പൂരം: ആനച്ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

ചെര്‍പ്പുളശ്ശേരി: തൂതപ്പൂരത്തോടനുബന്ധിച്ച് ബി വിഭാഗം പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15 ആനകളുടെ ആനച്ചമയങ്ങളുടെയും 200ലധികം വർണക്കുടകളുടെയും പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തൂത സർഗ കല്യാണമണ്ഡപത്തിലാണ് പ്രദര്‍ശനം. വ്യാഴാഴ്ച രാവിലെ 10 മുതല്‍ രാത്രി പത്തുവരെ പ്രദര്‍ശനം തുടരും. പ്രദര്‍ശനം ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍പേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോര്‍ഡ് പാലക്കാട് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ വള്ളൂര്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. മുഹമ്മദ് ഷാഫി, മലബാർ ദേവസ്വം ബോര്‍ഡ് പാലക്കാട് ഏരിയ കമ്മിറ്റി അംഗം ഒ. രാമു, പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ പി. രാമചന്ദ്രന്‍, സി.എം. പ്രദീപ്, നഗരസഭ കൗണ്‍സിലര്‍ സി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. മദ്ദള കുലപതി ചെര്‍പ്പുളശ്ശേരി ശിവൻ, ക്ഷേത്രം തന്ത്രി രാമന്‍ ഭട്ടതിരിപ്പാട്, ആദ്യകാല പൂരാഘോഷ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കുന്നുമ്മേല്‍ സൂര്യനെഴുത്തച്ഛൻ, മല്ലാത്ത് ഗോവിന്ദന്‍കുട്ടി എന്നിവരെ ആദരിച്ചു. തൂതയില്‍ ആദ്യമായാണ് തൃശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ബൃഹത്തായ ചമയ പ്രദര്‍ശനം നടക്കുന്നത്. ബി വിഭാഗം പൂരാഘോഷ കമ്മിറ്റി സെക്രട്ടറി കെ.കെ. അശോകന്‍ സ്വാഗതവും പ്രസിഡൻറ് പി.വി. സാജന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.