അധ്യാപക പരിശീലനം നാളെ മുതൽ

മലപ്പുറം: ആർ.എം.എസ്.എക്ക് കീഴിൽ 2018-19ലെ ഹൈസ്കൂൾ അവധിക്കാല അധ്യാപക പരിശീലനം വ്യാഴാഴ്ച തുടങ്ങും. വിഷയാടിസ്ഥാനത്തിൽ നാലു ദിവസമാണ് പരിശീലനം. മൂന്ന് ഘട്ടമായി നടക്കുന്ന പരിശീലനത്തി​െൻറ ഒന്നാംഘട്ടം മേയ് പത്തുമുതൽ 15 വരെയും രണ്ടാംഘട്ടം 21 മുതൽ 24 വരെയും മൂന്നാം ഘട്ടം 25 മുതൽ 29 വരെയുമാണ്. പരിശീലന കേന്ദ്രങ്ങളെയും ബാച്ചുകളെയും കുറിച്ചുള്ള വിശദാംശങ്ങൾ എല്ലാ സ്കൂളുകളിലേക്കും ഡി.ഇ.ഒമാർ മുഖേന ഇ-മെയിലായി അയച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി നടത്തിയ ഐ.സി.ടി പരിശീലനങ്ങളിൽ പങ്കെടുത്ത അധ്യാപകരാണ് വിഷയാടിസ്ഥാനത്തിലുള്ള പരിശീലനങ്ങളിൽ പങ്കെടുക്കേണ്ടെതന്ന് ആർ.എം.എസ്.എ ജില്ല കോഒാഡിനേറ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.