ഒപ്പ് ശേഖരണം ജില്ലതല ഉദ്ഘാടനം

മലപ്പുറം: പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമം ഭേദഗതി ചെയ്യരുതെന്നാവശ്യപ്പെട്ട് ദലിത് ലീഗ് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കുന്നതി​െൻറ ഭാഗമായുള്ള ഒപ്പ് ശേഖരണത്തി​െൻറ ജില്ലതല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് നിർവഹിച്ചു. ജില്ല പ്രസിഡൻറ് എൻ.വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി പ്രകാശ് മൂച്ചിക്കൽ, നൗഷാദ് മണ്ണിശ്ശേരി, പത്മാവതി കോട്ടക്കൽ, പി.പി. ഹസ്സൻ, ടി.എച്ച്. കുഞ്ഞാലി ഹാജി, മുട്ടേങ്ങാടൻ മുഹമ്മദലി, തെയ്യമ്പാടി ബാവ ഹാജി, അലി പട്ടാക്കൽ, വേലായുധൻ മഞ്ചേരി, വിജയൻ ഏലംകുളം, കുഞ്ഞുണ്ണി കിഴിശ്ശേരി, കുഞ്ഞുട്ടി മങ്കട, ദേവരാജൻ തെമ്മത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.