മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷനല്‍ യൂത്ത് കോണ്കോഡിെൻറ ഭാഗമായി ആര്‍ട്ട് ഡീ ടൂര്‍ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയില്‍ പര്യടനം നടത്തും. കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ ഒരുക്കിയ മള്‍ട്ടിമീഡിയ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളാണ് ആര്‍ട്ട് ഡീ ടൂറിെൻറ ആകര്‍ഷണം. ഉച്ചക്ക് മൂന്നിന് ചങ്ങരംകുളം, 4.30ന് എടപ്പാള്‍, 7.30ന് തിരൂര്‍, വ്യാഴാഴ്ച രാവിലെ ഒമ്പതിന് കക്കാട്, പത്തിന് ചേളാരി, 11ന് തേഞ്ഞിപ്പലം എന്നിവിടങ്ങളിൽ സ്വീകരണം നല്‍കും. സീറ്റുകള്‍ മുഴുവനും എടുത്തുമാറ്റിയ ബസിെൻറ രണ്ടുനിലയിലും പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. താഴത്തെ നിലയില്‍ പ്രധാനപ്പെട്ട ഇന്‍സ്റ്റലേഷനാണ്. മുകള്‍ നിലയില്‍ ഫോട്ടോകളും ചിത്രങ്ങളും ഹ്രസ്വചലനചിത്രങ്ങളും അടക്കം മള്‍ട്ടി മീഡിയ പ്രദര്‍ശനവുമുണ്ട്. നാടകം, നാടന്‍ പാട്ടുകള്‍, തത്സമയ ചിത്രരചന എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.