പാലക്കാട്: ഇടത് ഭരണത്തിൽ സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളും കൊലപാതകങ്ങളും വർധിെച്ചന്നാരോപിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ ഭാഗമായി ജില്ല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും പിക്കറ്റിങ്ങും നടത്തി. കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, മുൻ എം.പി വി.എസ്. വിജയരാഘവൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം. കരീം, മരയ്ക്കാർ മാരായമംഗലം, വി.ഡി. ജോസഫ് (കേരള കോൺഗ്രസ് ജേക്കബ്), ടി.എം. ചന്ദ്രൻ (ആർ.എസ്.പി), പി. കലാധരൻ (സി.എം.പി), ബി. രാജേന്ദ്രൻ നായർ (ഫോർവേഡ് േബ്ലാക്ക്), അഡ്വ. ജോൺ ജോൺ (ജനതാദൾ) എന്നിവർ സംസാരിച്ചു. അഞ്ചുവിളക്കിന് സമീപത്തുനിന്ന് മാർച്ച് ആരംഭിച്ചു. കെ. മുരളീധരൻ എം.എൽ.എ ഉൾപ്പെടെയുള്ള യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കെ. ചന്ദ്രൻ, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, എം.എം. ഹമീദ്, പി.എ. തങ്ങൾ, വി.കെ. നിശ്ചലാനന്ദൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.