പ്ലസ് വൺ അപേക്ഷ: അക്ഷയകേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്ക്ക് മലപ്പുറം: ജില്ലയിൽ പ്ലസ് വൺ ഏകജാലകം വഴി അപേക്ഷിക്കാൻ അക്ഷയകേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്ക്ക് സംവിധാനം ലഭിക്കും. പ്ലസ് വൺ അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ സേവനകേന്ദ്രങ്ങളെ ആശ്രയിക്കാൻ ആലോചിക്കുന്നവർ സംസ്ഥാന സർക്കാർ അംഗീകാരമുള്ള, ഓൺലൈൻ സേവനരംഗത്ത് 15 വർഷം പരിചയമുള്ള അക്ഷയ ഇ-കേന്ദ്രങ്ങളിൽ അപേക്ഷിക്കാം. രേഖകൾ ദുരുപയോഗം വരാതെ ശ്രദ്ധിക്കണം. അടുത്തുള്ള അംഗീകൃത അക്ഷയകേന്ദ്രത്തെക്കുറിച്ച് അറിയാൻ ജില്ല അക്ഷയ പ്രോജക്ട് ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0483-2739027.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.