മലപ്പുറം: ജില്ലയെ ലഹരിവിമുക്തമാക്കാൻ എക്സൈസ് വകുപ്പിെൻറ നേതൃത്വത്തിൽ വർഷം നീളുന്ന വിവിധ പരിപാടികൾ നടത്തും. ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'വിമുക്തി'യുടെ ഭാഗമായാണ് കർമ പരിപാടികൾ ആസൂത്രണം ചെയ്തത്. സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രത്യേക പദ്ധതികളും ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഫുട്ബാൾ മത്സരം, ക്ലബുകൾക്ക് വടംവലി മത്സരം എന്നിവ നടത്തും. ആദിവാസി മേഖലയിൽ പി.എസ്.സി പരിശീലനവും ക്ലബുകൾക്ക് ധനസഹായവും നൽകും. താലൂക്ക് ആശുപത്രികളിൽ ബോധവത്കരണ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു. മാധ്യമപ്രവർത്തകരുമായി ചേർന്ന് ബോധവത്കരണ പരിപാടികളും ഫോട്ടോഗ്രഫി മത്സരവും നടത്തും. ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് മന്ത്രി കെ.ടി. ജലീലിെൻറ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. സ്കൂളുകളിൽ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ് മാതൃകയിൽ പ്രത്യേക ലഹരി വിരുദ്ധ ക്ലബുകൾ രൂപവത്കരിക്കാനും ഇതര സംസ്ഥാന തൊഴിലാളികളെ താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച് ജില്ല കലക്ടർ പങ്കെടുക്കുന്ന ബോധവത്കരണ യോഗങ്ങൾ നടത്താനും മന്ത്രി നിർദേശം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ജില്ല കലക്ടർ അമിത് മീണ എന്നിവർ പങ്കെടുത്തു. ലഹരി വിൽപന ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ പൊതുജനങ്ങൾക്ക് എക്സൈസ് വകുപ്പിെൻറ ശ്രദ്ധയിൽപ്പെടുത്താം. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ടോൾ ഫ്രീ നമ്പർ. 18004254886.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.