ഫാത്തിഹ ബിഷറി​െൻറ പുസ്തകങ്ങള്‍ പുറത്തിറങ്ങി

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിഹ ബിഷറി‍​െൻറ പുസ്തകങ്ങള്‍ ജില്ല ലൈബ്രറി കൗണ്‍സിൽ പുസ്‌കതക മേളയില്‍ പ്രകാശനം ചെയ്തു. കാളികാവ് അഞ്ചച്ചവടി ഗവ. മോഡല്‍ ഹൈസ്‌കൂളിൽ പഠിക്കുന്ന ഫാത്തിഹ രചിച്ച 'അനന്തരം അവനൊരു നക്ഷത്രമായി' നോവലും 'കുട്ടികളെ അതിശയിപ്പിച്ച കഥകൾ' എന്ന ഒമ്പത് കഥകളുടെ പുനരാഖ്യാനവുമാണ് പുറത്തിറങ്ങിയത്. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം കെ. പത്മനാഭന്‍ ജില്ല സെക്രട്ടറി എന്‍. പ്രമോദ് ദാസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചു. ആളൂര്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജി.കെ. രാംമോഹന്‍, വിശ്വന്‍ അരീക്കോട്, ഫാത്തിഹയുടെ പിതാവ് ഹംസ ആലുങ്ങൽ എന്നിവര്‍ സംസാരിച്ചു. ബാബു ബാലാള്‍ സ്വാഗതവും എം. ശശി നന്ദിയും പറഞ്ഞു. കെ. സച്ചിദാനന്ദ​െൻറ 'ബാബക്ക് ഒരു കത്ത്' കവിതയെ ആസ്പദമാക്കി രാധാകൃഷ്ണന്‍ താനൂര്‍ തയാറാക്കിയ ഏകപാത്ര നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.