പട്ടാമ്പി: ജില്ല കിസാൻ മേളയിലെ വനിതകളുടെ മത്സരം പഴമയുടെ ഓർമപ്പെടുത്തലായി. പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു മത്സരങ്ങൾ. മരത്തിെൻറ കുന്താണിയിൽ ഉലക്കകൊണ്ട് താളത്തിൽ തമ്മിലുരസാതെയുള്ള നെല്ലുകുത്ത് കാണികൾക്ക് ആവേശമായി. തെങ്ങോല കൊണ്ടുള്ള മെടയലും ചൂൽ നിർമാണവും പുഷ്പാലങ്കാരവും ചക്കയുടെ വിഭവങ്ങൾ തയാറാക്കലുമായിരുന്നു മറ്റു മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.