മഞ്ചേരി: ഒാട്ടിസം ബാധിച്ച അഞ്ചുവയസ്സുകാരിയെ ബി.ആർ.സിയിൽ ഫിസിയോ തെറപ്പിക്ക് എത്തിച്ചപ്പോൾ തുടക്ക് കടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ ഒാട്ടിസം തെറാപ്പിസ്റ്റ് കരുവാരകുണ്ട് കേരള പാന്ത്രയിലെ ലിനീഷിനെതിരെ (25) മഞ്ചേരി പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് 23, ഐ.പി.സി -323, 341 എന്നിവ പ്രകാരമാണ് കേസ്. തുടർ അന്വേഷണത്തിൽ ആവശ്യമെങ്കിൽ മറ്റു കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി ബി.ആർ.സിയിൽ ഒാട്ടിസം ബാധിച്ച കുട്ടികൾക്കായി നടക്കുന്ന ഫിസിയോ തെറപ്പി ചെയ്യുന്നയാളാണ് ഇയാൾ. മഞ്ചേരിക്കടുത്തുള്ള ബാലിക മാതാവിനോടൊപ്പമാണ് വ്യാഴാഴ്ച വൈകീട്ട് ബി.ആർ.സിയിൽ എത്തിയത്. ഫിസിയോ തെറപ്പി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ബാലിക തുടയിലെ പാട് മാതാവിലെ കാണിച്ചത്. കുഞ്ഞ് ഉപദ്രവിക്കുകയോ മറ്റോ ചെയ്തപ്പോൾ പിടിവിടാൻ വേണ്ടി കടിച്ചതാവാമെന്നാണ് പൊലീസ് പറയുന്നത്. ലിനീഷിനെ ചോദ്യം ചെയ്തിട്ടില്ല. സംഭവം അറിഞ്ഞ ഉടനെ വീട്ടുകാർ ലിനീഷിനെ വിളിച്ചെന്നും അദ്ദേഹം ക്ഷമ ചോദിച്ചെന്നും മഞ്ചേരി ബി.ആർ.സി അധികൃതരോട് മാതാവ് പറഞ്ഞു. ജില്ല പ്രോജക്ട് ഒാഫിസർക്ക് റിപ്പോർട്ട് നൽകുകയും ലിനീഷിനെ താൽക്കാലിക സേവനത്തിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.