വിശാല മതേതര കൂട്ടായ്മകൾ രൂപപ്പെടണം -എം.പി. അബ്ദുസ്സമദ് സമദാനി കൂറ്റനാട്: നിസ്സാരമായ അഭിപ്രായ ഭിന്നതകൾ പൊതുവായ ഒരു ആശയത്തെ തടസ്സപ്പെടുത്താൻ ഇടവരരുതെന്ന് എം.പി. അബ്ദുസ്സമദ് സമദാനി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല സമ്മേളനത്തോടനുബന്ധിച്ച് കൂറ്റനാട് ഉബൈദ് ചങ്ങലീരി നഗറിൽ 'ഇന്ത്യ എേൻറതുമാണ്' പ്രമേയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ശിഥിലമാകുമ്പോൾ അഭിപ്രായ ഭിന്നതകൾകൊണ്ട് അനൈക്യപ്പെടുകയല്ല വേണ്ടത്. മറ്റെന്തിനേക്കാളുമുപരി രാഷ്ട്രീയ ഐക്യം രൂപപ്പെട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിെൻറ പടിവാതിലിലൂടെ കടന്നുവന്ന അപകടത്തെ അതേ വാതിലിലൂടെ തന്നെ പുറത്തെറിയാൻ കഴിയണം. ചെറുതും വലുതുമായ ജനാധിപത്യ കൂട്ടായ്മകൾ രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും സമദാനി പറഞ്ഞു. ജില്ല പ്രസിഡൻറ് സി.എ. സാജിത് അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ വടക്കേടത്ത്, സി.പി. മുഹമ്മദ്, എം.എ. സമദ്, മരക്കാർ മാരായമംഗലം, ഗഫൂർ കോൽകളത്തിൽ, ബി.എസ്. മുസ്തഫ തങ്ങൾ, സകരിയ കൊടുമുണ്ട, ഇക്ബാൽ പുതുനഗരം എന്നിവർ സംസാരിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്: അഭിമുഖം ഇന്ന് പാലക്കാട്: ജില്ല എംപ്ലോയബിലിറ്റി സെൻറർ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. അസി. പ്രഫസർ (ഫിനാൻസ്, എച്ച്.ആർ, ക്യൂ.ടി, മാേനജ്മെൻറ്, സയൻസ്) തസ്തികയിലേക്ക് എം.ബി.എ/എം.കോം യോഗ്യതയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അഡ്മിൻ അസിസ്റ്റൻറ് (യോഗ്യത: ബിരുദം, പ്രായപരിധി: 35 വയസ്സിന് താഴെ, പുരുഷൻ), സ്റ്റുഡൻറ്സ് കൗൺസലർ (യോഗ്യത ബിരുദം, പ്രായപരിധി 35 വയസ്സിന് താഴെ, സ്ത്രീ), ജൂനിയർ സെയിൽസ് എക്സിക്യൂട്ടിവ് (യോഗ്യത എസ്.എസ്.എൽ.സി/ പ്ലസ് ടു, പ്രായപരിധി 30 വയസ്സിന് താഴെ). താൽപര്യമുള്ളവർ ബയോഡാറ്റയും ആധാർ കാർഡ് പകർപ്പും 250 രൂപ രജിസ്േട്രഷൻ ഫീസും സഹിതം വ്യാഴാഴ്ച രാവിലെ 10.30ന് ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഹാജരാവണം. ഫോൺ: 04912505435.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.