കുഴൽമന്ദം: യഥാസമയം ശുചീകരിക്കാത്തതിനാൽ, ജില്ലയിലെ എസ്.ബി.ഐയുടെ മിക്ക എ.ടി.എം കൗണ്ടറുകളും വൃത്തിഹീനം. മെഷീനിൽ പണം നിറക്കുമ്പോൾ നോട്ട്കെട്ടിൽ നിന്ന് മാറ്റുന്ന പേപ്പറുകളും ഇടപാടിന് ശേഷമുള്ള രസീറ്റുകളും പല എ.ടി.എം കൗണ്ടറുകളിലും കുമിഞ്ഞ് കിടക്കുന്നത് അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. ശാഖയോട് ചേർന്ന് പ്രവർത്തിക്കുന്ന കൗണ്ടറുകളുടെ ഉത്തരവദിത്തം അതാത് ശാഖക്കാണ്. അല്ലാത്തവ പുറം കരാർ നൽകുകയാണ് പതിവ്. പല എ.ടി.എം സെൻററുകളുടെയും വാതിലുകൾ പകുതി മാത്രം അടയുന്ന അവസ്ഥയിലാണ്. മഴപെയ്താൽ വരുന്ന ചെറുജീവികളും പലപ്പോഴും എ.ടി.എം സെൻററിെൻറ ഉള്ളിലേക്കാണ് എത്തുന്നത്. ഇവയെ പിടിച്ച് ഭക്ഷണമാക്കാൻ വരുന്ന ഇഴജന്തുക്കൾ കൂട്ടിയിട്ടിരിക്കുന്ന കടലാസുകൾക്കിടയിൽ കിടക്കാനും സാധ്യതയുണ്ട്. ഇരകളെ ദ്രോഹിക്കരുത് -സി.ആർ. നീലകണ്ഠൻ കൊല്ലങ്കോട്: ദേശീയപാത ഇരകളെ ദ്രോഹിക്കരുതെന്ന് സി.ആർ. നീലകണ്ഠൻ. ദേശീയ പാത കുടിയൊഴിപ്പിക്കൽ വിരുദ്ധ സമിതിയുടെ യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുങ്കം പിരിച്ചുള്ള പാതകൾ അനുവദിക്കില്ല. വികസനം എല്ലാ വിഭാഗം ജനങ്ങൾക്കുമായിരിക്കണമെന്നും ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ ആവശ്യപ്പെട്ടു. വിത്തനശ്ശേരി എൽ.പി. സ്കൂളിലും കൊല്ലങ്കോട് പി.കെ.ഡി.യു.പി സ്കൂളിലുമാണ് ജനകീയ കൂട്ടായ്മകളുടെ യോഗങ്ങൾ നടന്നത്. ആറുമുഖൻ പത്തിചിറ വിഷയാവതരണം നടത്തി. അജിത് കൊല്ലങ്കോട് അധ്യക്ഷത വഹിച്ചു. പ്രദീപ് നെന്മാറ, ബി.ഷേക്ക് മുസ്തഫ പരുത്തിക്കാട്, എ. മുഹമ്മദ് ഹനീഫ, ആറുമുഖൻ പത്തിചിറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.