ചെമ്പ്ര ദർസ്, സ്വലാത്ത് വാർഷികം രണ്ട് മുതൽ

തിരൂർ: ചെമ്പ്ര മഹല്ല് ജുമാമസ്ജിദ് ദർസി‍​െൻറയും സ്വലാത്തി‍​െൻറയും വാർഷിക സമ്മേളനം രണ്ട് മുതൽ ഏഴുവരെ ചെമ്പ്രയിലെ പോക്കർ മുസ്ലിയാർ നഗറിൽ നടക്കും. രണ്ടിന് വൈകീട്ട് കൂട്ട സിയാറത്തിന് ശേഷം മഹല്ല് പ്രസിഡൻറ് എം. കുഞ്ഞുമൂപ്പൻ പതാകയുയർത്തും. രാത്രി ഏഴിന് ആത്മീയസംഗമം നടക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് മുഹിയുദ്ദീൻ ഹുദവി ആലുവയും ബുധനാഴ്ച രാത്രി ഏഴിന് ഷരീഫ് ഫൈസി മയ്യേരിച്ചിറയും പ്രഭാഷണം നടത്തും. അഞ്ചിന് വൈകീട്ട് നാലിന് ഖത്മുൽ ഖുർആൻ, വൈകീട്ട് ഏഴിന് ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസിയുടെ പ്രഭാഷണം, ആറിന് വൈകീട്ട് ഏഴിന് ജലീൽ റഹ്മാനി വാണിയന്നൂരി‍​െൻറ പ്രഭാഷണം എന്നിവയും നടക്കും. ഏഴിന് വൈകീട്ട് ഏഴിന് ദിക്റ് ദുആ സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കൊക്കോടി മൊയ്തീൻകുട്ടി ഹാജി, സ്വലാഹുദ്ദീൻ ഫൈസി, പി.പി. സൈതലവി ഹാജി, സി.കെ. അബ്ദുറഹ്മാൻ ഹാജി, ഷാഫി ഫൈസി കാളാട്, ഫാരിസ് ദാരിമി ചെമ്പ്ര എന്നിവർ പങ്കെടുത്തു. ജില്ല ആശുപത്രിയിൽ കുടിവെള്ളവുമായെത്തിയ ലോറി മറിഞ്ഞു തിരൂർ: തിരൂർ ജില്ല ആശുപത്രിയിൽ താഴ്ചയിലേക്ക് ലോറി മറിഞ്ഞു. ഡ്രൈവർ പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് അപകടം. കാൻസർ ബ്ലോക്ക് നിർമാണത്തിന് മണ്ണെടുത്ത ആഴത്തിലേക്കാണ് ലോറി മറിഞ്ഞത്. ഇവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിഡ്രൈവറെ വേഗം രക്ഷപ്പെടുത്താനുമായി. ക്രെയിൻ ഉപയോഗിച്ചാണ് ലോറി നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.