നൂറുശതമാനം നികുതി പിരിച്ച് വാഴയൂർ ഗ്രാമപഞ്ചായത്ത്

കാരാട്: വിവിധ മേഖലകളിൽനിന്നായി നൂറുശതമാനവും നികുതി പിരിച്ച് വാഴയൂർ ഗ്രാമപഞ്ചായത്ത് മികവ് പുലർത്തി. 96 ലക്ഷത്തോളം രൂപയാണ് ഗ്രാമപഞ്ചായത്ത് നികുതിയിനത്തിൽ പിരിച്ചെടുത്തത്. 2018-19 വാർഷിക പദ്ധതിയുടെ അംഗീകാരം നേടുന്നതിലും ഗ്രാമപഞ്ചായത്ത് മാതൃകയായിരുന്നു. നികുതി പിരിവ് പൂർണമാക്കാൻ നേതൃത്വം നൽകിയ സെക്രട്ടറി, ജീവനക്കാർ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അനുമോദിച്ചു. വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ചന്ദ്രദാസൻ, ടി.സി. ജയശ്രീ, കെ. ജിജേഷ്, എ. തുളസി, പി. അബ്ദുൽ അസീസ്, കെ. അബ്ദുറഹ്മാൻ, സജ്ന മലയിൽ, സഫിയ ബഷീർ, പി. ശേഖരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.