കുറുവയിൽ ദാരിദ്ര്യ നിർമാർജനത്തിനും ഭവന നിർമാണത്തിനും ഉൗന്നൽ

കൊളത്തൂർ: പാങ്ങ് ഗവ. എൽ.പി സ്കൂളിനും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾക്ക് സ്ഥലം വാങ്ങുന്നതിനുമായി അരക്കോടി രൂപ വകയിരുത്തി കുറുവ ഗ്രാമപഞ്ചായത്ത് ബജറ്റ്. 26.68 കോടി രൂപ വരവും 22.52 കോടി രൂപ ചെലവും 4.09 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് നസീറ മോൾ പാലപ്ര അവതരിപ്പിച്ചു. ദാരിദ്ര്യ നിർമാർജനത്തിന് ഏഴ് കോടി, ഭവന നിർമാണത്തിന് ഒരു കോടി, കൃഷി, മൃഗ സംരക്ഷണം എന്നിവക്ക് ഒരു കോടി വീതം എന്നിങ്ങെന വകയിരുത്തി. വിദ്യാഭ്യാസത്തിന് 74 ലക്ഷവും ആരോഗ്യത്തിന് 85 ലക്ഷവും നീക്കിവക്കും. പട്ടികജാതി-പട്ടികവർഗ വികസനത്തിന് 76 ലക്ഷം, ചെറുകിട വ്യവസായങ്ങെള പ്രോത്സാഹിപ്പിക്കുന്നതിനായി 25 ലക്ഷം, ബഡ്സ് സ്കൂളിന് അഞ്ച് ലക്ഷം, അംഗൻവാടി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് 38 ലക്ഷം, നക്ഷത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം എന്നിങ്ങെന തുക വകയിരുത്തി. പഞ്ചായത്തിലെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം നിർമിക്കാൻ 10 ലക്ഷം, ഹെൽത്ത് കാർഡ് പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം, ഖരമാലിന്യ നിർമാർജനത്തിന് 25 ലക്ഷം, തെരുവു വിളക്കിന് 20 ലക്ഷം എന്നിങ്ങനെയും നീക്കിവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.