പെൺകുട്ടികൾക്ക് ഖുർആൻ ക്യാമ്പ്​

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ പെൺകുട്ടികൾക്കായി അവധിക്കാല ഖുർആൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഴാംതരം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ളവർക്കാണ് പ്രവേശനം. ഖുർആൻ പൂർണമായും പാരായണ നിയമങ്ങളോടെയും ശൈലിയോടെയും ഓതാൻ പരിശീലിപ്പിക്കുന്നതോടൊപ്പം ഹദീസ്, ചരിത്രം, മസ്അല, ഹോം സയൻസ്, കൗൺസലിങ് ക്ലാസുകളും നൽകുന്നു. ഏപ്രിൽ ഒന്ന് മുതൽ 15 വരെ നീണ്ടുനിൽക്കുന്ന ശാസ്ത്രീയ ഖുർആൻ പഠന ക്യാമ്പിന് വിദഗ്ധർ മേൽനോട്ടം വഹിക്കും. മാർച്ച് 30ന് മുമ്പായി ബുക്ക് ചെയ്യണം. www.madinqland.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വാട്സ്ആപ്: 9946623412.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.