'റാഫ്' യൂനിറ്റ് പ്രഖ്യാപനവും റോഡ് സുരക്ഷ ബോധവത്കരണവും

തിരൂരങ്ങാടി: റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം (റാഫ്) കൊടിഞ്ഞി യൂനിറ്റ് പ്രഖ്യാപനവും റോഡ് സുരക്ഷ ബോധവത്കരണവും കലാവിരുന്നും സംഘടിപ്പിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗറിൽ സംഘടിപ്പിച്ച പരിപാടി എക്‌സൈസ് റേഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. സതീഷ് കുമാർ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ നേടിയ തിരൂരങ്ങാടി എസ്.ഐ. വിശ്വനാഥൻ കാരയിലിനെ ചടങ്ങിൽ ആദരിച്ചു. റാഫ് സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു, പനയത്തിൽ മുസ്തഫ, കെ.വി. ഹമീദ്, പി. വാഹിദ്, ശുക്കൂർ ഇല്ലത്ത്, എം.ടി. കുഞ്ഞിമൊയ്തീൻ, പി. പ്രശാന്ത് നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.