തയ്യൽ മെഷീൻ വിതരണം

വേങ്ങര: ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് 17ാം വാർഡ് ആട്ടീരിയിൽ വെൽഫെയർ പാർട്ടി നടപ്പിലാക്കുന്ന 'സ്വയംതൊഴിൽ സഹായ പദ്ധതി'യുടെ ഭാ‌ഗമായി തയ്യൽ മെഷീനുകൾ വിതരണത്തിനെത്തിച്ചു. വാർഡ് കമ്മിറ്റി പ്രസിഡൻറ് ഇബ്രാഹിം ഇല്ലിക്കൽ ഗ്രാമപഞ്ചായത്ത് അംഗം തൊട്ടിയിൽ റസിയ ടീച്ചർക്ക് യന്ത്രങ്ങൾ കൈമാറി. അർഹരായ കുടുംബങ്ങളിൽ വാർഡ് മെംബറും പാർട്ടി പ്രവർത്തകരും ചേർന്ന് തയ്യൽ മെഷീനുകൾ എത്തിച്ചുനൽകുകയായിരുന്നു. വിതരണത്തിന് ടി. ശംസുദ്ദീൻ, കെ.വി. ഹമീദ് മാസ്റ്റർ, ടി. അബ്ദുറഹ്മാൻ, ഫസലുറഹ്മാൻ, കെ.വി. മമ്മു, അബ്ദു ഹാജി, കെ.വി. മുഹമ്മദലി മാസ്റ്റർ, ഇ. ആയിശ, കെ.വി. റസിയ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.