സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തിയാൽ യോജിപ്പിന് തയാർ -ജോബി വിഭാഗം പാലക്കാട്: വ്യാപാരികൾ യോജിച്ച് നിൽക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീെൻറ അഭിപ്രായം സ്വാഗതാർഹമാണെന്ന് പാലക്കാട് ജില്ലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി (ജോബി വിഭാഗം) വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ജില്ലയിൽ ഈ യോജിപ്പ് യാഥാർഥ്യമാവണമെങ്കിൽ സുതാര്യമായ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി. സംഘടനയിൽനിന്ന് പുറത്ത് പോയവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണമെന്നും ഇതിന് ജില്ല ഘടകം മുന്നിട്ടിറങ്ങണമെന്നും ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോബി വിഭാഗം നേതാക്കൾ. വ്യാപാരികള്‍ വിവിധ പ്രശ്‌നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ സാഹചര്യമുണ്ടെങ്കില്‍ ഒത്തൊരുമിച്ച് പോവാന്‍ സന്തോഷമേയുള്ളൂവെന്ന് അവർ പറഞ്ഞു. ടി. നസിറുദ്ദീെൻറ പ്രസ്താവന കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് പോവുന്നെന്നതിെൻറ സൂചനയാണ്. എന്നാല്‍, യോജിച്ചുപോവണമെങ്കില്‍ യൂനിറ്റുകളിലും ജില്ലാതലത്തിലും സുതാര്യമായ തിരഞ്ഞെടുപ്പ് ഉണ്ടാവണം. ജില്ലയില്‍ 151 യൂനിറ്റുകളുണ്ട്. നേരത്തെ ജില്ല കമ്മിറ്റിയെ പിരിച്ചുവിട്ട ശേഷമാണ് പുതിയ ഭാരവാഹികള്‍ വന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഏതു നേതാവ് വന്നാലും അംഗീകരിക്കാനാണ് ജോബി വിഭാഗത്തിെൻറ തീരുമാനം. വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ 31ന് ജില്ല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. 31ന് ഉച്ചക്ക് 2.30ന് ജോബീസ് മാളില്‍ നടക്കുന്ന കൺവെൻഷനിൽ യൂനിറ്റ് ഭാരവാഹികള്‍ ഉൾെപ്പടെ പങ്കെടുക്കും. പ്രസിഡൻറ് ജോബി വി. ചുങ്കത്ത്, ഭാരവാഹികളായ പി.എം.എം. ഹബീബ്, പി.എസ്. സിംപ്‌സണ്‍ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.