അലീഗഢ് എജൂസിയർ വിദ്യാഭ്യാസ മേള: ഏപ്രിൽ രണ്ടിന്​ മന്ത്രി ഉദ്ഘാടനം ചെയ്യും

പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിലെ വിദ്യാഭ്യാസ വിഭാഗവും ഇറാം എജുക്കേഷൻ വെൽഫെയർ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'എജൂസിയർ -2018' ദേശീയ വിദ്യാഭ്യാസ മേള ഏപ്രിൽ രണ്ടിന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അലീഗഢ് മലപ്പുറം കേന്ദ്രം, കരിങ്ങനാട് ഇറാം പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലായി രണ്ട് മുതൽ അഞ്ചുവരെയാണ് മേള. 'സാങ്കേതിക അധ്യാപന ശാസ്ത്രം: സാധ്യതകളും വെല്ലുവിളികളും' വിഷയത്തിൽ സെമിനാർ നടത്തുമെന്ന് കേന്ദ്രം ഡയറക്ടർ പ്രഫ. കെ.എം. അബ്ദുൽ റഷീദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.