കാലിക്കറ്റിൽ 450 കോടിയുടെ ബജറ്റ്​

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് 450.56 കോടി രൂപയുെട ചെലവും 460.24 കോടി രൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. സിൻഡിക്കേറ്റി​െൻറ ധനകാര്യ സ്ഥിരം സമിതി കൺവീനറായ പ്രഫ. ആർ. ബിന്ദു അവതരിപ്പിച്ച ബജറ്റിൽ 323.74 കോടി രൂപയാണ് പദ്ധതിയേതര ചെലവ്. 77.37 കോടിരൂപ പദ്ധതി ചെലവായും വകയിരുത്തി. പദ്ധതിയേതര ഇനത്തിൽ 257.60 കോടിയും പദ്ധതിഇനത്തിൽ 35.90 കോടി രൂപയും സർക്കാർ സഹായമായി ആവശ്യെപ്പട്ടിട്ടുണ്ട്. കഴിഞ്ഞവർഷം 24 കോടി ആവശ്യപ്പെട്ടിട്ടും ഗ്രാൻറായി അഞ്ച് കോടി മാത്രമേ ലഭിച്ചുള്ളൂവെന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു. ആഭ്യന്തര സ്രോതസ്സുകളിൽ നിന്ന് 75.73കോടി രൂപയാണ് സർവകലാശാല അടുത്ത സാമ്പത്തികവർഷം വിഭവസമാഹരണമായി പ്രതീക്ഷിക്കുന്നത്. ഇതിൽ 52.25 കോടി പരീക്ഷനടത്തിപ്പിൽ നിന്ന് സമാഹരിക്കും. വരുംവർഷം 294 കോടി രൂപയാണ് ശമ്പളം, പെൻഷൻ എന്നിവക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. 119 കോടി മിച്ചം പ്രതീക്ഷിക്കുന്നു. പദ്ധതി ഗ്രാൻറായി 35.90 കോടി രൂപയാണ് സംസ്ഥാന സർക്കാറിൽ നിന്ന് പ്രതീക്ഷിക്കുന്നത്. താളിയോല ഗ്രന്ഥപ്പുരയും മ്യൂസിയവും ഉൾപ്പെടെ പഠനവകുപ്പുകളുടെ നവീകരണത്തിനായി ഇതിൽ നിന്ന് ഒമ്പത് കോടി ചെലവഴിക്കും. പഠനവകുപ്പുകളെയും സ​െൻററുകളെയും മികവി​െൻറ കേന്ദ്രങ്ങളാക്കാൻ ആറ് കോടിയും വനിത ഹോസ്റ്റലിന് 3.75 കോടിയും ലൈബ്രറിക്ക് പുസ്തകങ്ങൾ വാങ്ങാൻ 1.25 കോടിയും സെമിനാറിനും ശിൽപശാലക്കും ഒരു കോടിയും നീക്കിവെച്ചു. 200 കോടിയുടെ വികസനപ്രവർത്തനങ്ങൾക്ക് സംസ്ഥാനസർക്കാറി​െൻറ കിഫ്ബിയിൽ നിന്ന് പണം വേണെമന്നാവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനോളജി, ഫോറൻസിക് സയൻസ് എന്നീ പഠനവകുപ്പുകൾ അടുത്ത സാമ്പത്തികവർഷം തുടങ്ങും. സർവകലാശാലയുെട സുവർണ ജൂബിലി സ്മാരക സാംസ്കാരികപഠനകേന്ദ്രമാണ് മറ്റൊരു പ്രധാന പദ്ധതി. മലബാറി​െൻറ സംസ്കാരികസമ്പന്നതയെ വരുംതലമുറയിേലക്ക് കൈമാറുക എന്നതാണ് പഠനകേന്ദ്രത്തി​െൻറ ലക്ഷ്യം. ഭാഷ, ചരിത്രം, കല, സംസ്കാരം എന്നീ മേഖലകളിൽ ഇൗ കേന്ദ്രത്തിൽ ഗവേഷണാത്മക പഠനങ്ങൾ നടത്തും. വിദേശത്ത് പോകുന്ന ഗവേഷകവിദ്യാർഥികൾക്ക് അംബേദ്കർ സ്കോളർഷിപ് നൽകാൻ നേരത്തേ സിൻഡിക്കേറ്റ് തീരുമാനിച്ചതും ഇൗ ബജറ്റിൽ സ്ഥാനം പിടിച്ചു. സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിലെ ഗവേഷണകേന്ദ്രങ്ങളിലെ ഗവേഷകവിദ്യാർഥികൾക്കും ഫെലോഷിപ് നൽകണെമന്ന് സെനറ്റ് അംഗങ്ങൾ ബജറ്റ് േയാഗത്തിൽ ഒന്നടങ്കം ആവശ്യപ്പെട്ടു. ഫണ്ടി​െൻറ ലഭ്യതക്കനുസരിച്ച് പരിഗണിക്കുെമന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന വൈസ് ചാൻസലർ ഡോ. െക. മുഹമ്മദ് ബഷീർ മറുപടി നൽകി. സർവകലാശാലയുടെ നേട്ടങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കാൻ വിജ്ഞാനവ്യാപനകേന്ദ്രം ഇൗ വർഷം ആരംഭിക്കണെമന്നും ബജറ്റിൽ നിർദേശിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.