തിരൂരങ്ങാടി നഗരസഭ ബജറ്റ്; ഭവന നിർമാണത്തിന് ഊന്നൽ

തിരൂരങ്ങാടി: ഭവന നിർമാണത്തിന് ഊന്നൽ നൽകി 2018-19 വർഷത്തെ തിരൂരങ്ങാടി നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ കുട്ടി അവതരിപ്പിച്ചു. 43,44,42,278 രൂപ വരവും 42,23,33,060 രൂപ ചെലവും 12,109,218 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. നഗരസഭയില്‍ സ്വന്തമായി വീടില്ലാത്തവര്‍ക്ക് പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ ഉൾപ്പെടുത്തി വീട് നിര്‍മിക്കാൻ 9.1 കോടി രൂപയും ചെമ്മാട് ടൗണിലെ മുനിസിപ്പാലിറ്റി കൈവശമുള്ള ഭൂമിയില്‍ അണ്ടര്‍ ഗ്രൗണ്ടില്‍ കംഫര്‍ട്ട് സ്റ്റേഷനുള്‍പ്പെടെയുള്ള ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാൻ നാലു കോടി രൂപയും വകയിരുത്തി. താലൂക്ക് ആശുപത്രി വികസനത്തിന് 1.1 കോടി രൂപയും ഡയാലിസിസ് സ​െൻറർ പ്രവര്‍ത്തനത്തിന് 15 ലക്ഷം രൂപയുമടക്കം ആശുപത്രി പരിചരണത്തിന് രണ്ട് കോടിയോളം രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികള്‍ക്ക് 1.25 കോടി, വയോമിത്രം പദ്ധതിക്കായി 12 ലക്ഷം, സാമൂഹിക സുരക്ഷ പെന്‍ഷനുകള്‍ക്ക് 8.4 കോടി, മാതൃക അംഗൻവാടികള്‍ക്ക് 40 ലക്ഷം, റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 3.2 കോടി, കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം, സമഗ്ര കൃഷി വികസനത്തിനായി 35 ലക്ഷം, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനായി ഒരു കോടി, മൃഗ സംരക്ഷണത്തിന് 6.5 ലക്ഷം, തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താൻ 20 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 7.06 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭ ഓഫിസ് കമ്പ്യൂട്ടര്‍വത്കരിച്ച്, സി.സി.ടി.വി സംവിധാനം വിപുലപ്പെടുത്തി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടാൻ പരിശ്രമിക്കും. അംഗൻവാടികളിലും എല്‍.പി സ്‌കൂളുകളിലുമുള്ള കുട്ടികളുടെ സംസാര വൈകല്യമുള്‍പ്പെടെ കണ്ടെത്താൻ ചന്തപ്പടിയില്‍ സ്പീച്ച് ബിഹേവിയര്‍ ഒക്യുപേഷന്‍ തെറപ്പി സ​െൻറര്‍ ആരംഭിക്കും. ചെമ്മാട് സ്വകാര്യ മേഖലയില്‍ ബസ്സ്റ്റാൻഡ് ആരംഭിക്കാനുള്ള നടപടി വേഗത്തിലാക്കും. വെഞ്ചാലിയിലെ മാലിന്യ സംസ്‌കരണ പ്ലാൻറ് നിര്‍മാണം പൂര്‍ത്തിയായാല്‍ വീടുകളില്‍നിന്ന് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കും. പട്ടികജാതി വിഭാഗത്തി‍​െൻറ ജീവിത നിലവാരം ഉയര്‍ത്തുന്നതടക്കം പരിമിധിക്കുള്ളില്‍നിന്ന് എല്ലാ മേഖലയേയും സ്പര്‍ശിക്കാന്‍ ഈ ബജറ്റിലൂടെ സാധിച്ചതായി അബ്ദുറഹ്മാന്‍ കുട്ടി പറഞ്ഞു. ചെയര്‍പേഴ്‌സൻ കെ.ടി. റഹീദ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഉള്ളാട്ട് റസിയ, സി.പി. ഹബീബ, വി.വി. അബു, സി.പി. സുഹ്‌റാബി എന്നിവരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.