മണ്ഡലം കൺവെൻഷൻ

വേങ്ങര: സ്ഥിരം തൊഴിൽ ഇല്ലാതാക്കി തൊഴിലാളികളെ കോർപറേറ്റുകളുടെ അടിമകളാക്കി മാറ്റുന്ന കേന്ദ്ര സർക്കാറി​െൻറ നയങ്ങൾക്കെതിരെ ഏപ്രിൽ രണ്ടിന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ വേങ്ങര അറിയിച്ചു. എസ്.ടി.യു മണ്ഡലം പ്രസിഡൻറ് കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. എം.എ. അസീസ് ഹാജി (ഐ.എൻ.ടി.യു.സി), കെ.എം. ഗണേശൻ (സി.ഐ.ടി.യു), കെ.കെ. ഹംസ (എസ്.ടി.യു), വി. മോഹൻദാസ്‌ (എ.ഐ.ടി.യു.സി) എന്നിവർ സംസാരിച്ചു. ഷീജ വാരിയത്ത് സ്വാഗതവും കെ.കെ. മൂസ്സ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.