പകലിലും വോൾട്ടേജ് ക്ഷാമം; മാതാപുഴ നിവാസികൾ ദുരിതത്തിൽ

തേഞ്ഞിപ്പലം: പകൽ സമയത്തും വോൾട്ടേജ് ഇല്ലാതെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്തിലെ മാതാപുഴ പുഴയോരങ്ങളിൽ താമസിക്കുന്ന ചേളാരി വൈദ്യുതി സെക്ഷന് കീഴിലെ ഉപഭോക്താക്കളാണ് വർഷങ്ങളായി ദുരിതം സഹിക്കുന്നത്. വേനൽ കടുത്തതോടെ ചൂടും കൂടി. വോൾട്ടേജ് ഇല്ലാത്തതിനാൽ ഫാൻ വേഗതയിൽ തിരിയാത്തതും പ്രശ്നമാണ്. കുട്ടികൾ ഉൾപെടെ വേനൽ ചൂടിൽ വെന്തുരുകുകയാണ്. ബൾബുകൾക്ക് ആവശ്യത്തിന് വെളിച്ചം ഇല്ലാത്തത് പരീക്ഷാകാലത്ത് കുട്ടികളെ തെല്ലൊന്നുമല്ല വലച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.