അരനൂറ്റാണ്ട് അക്ഷരങ്ങൾ മുഴങ്ങിയ ചേളാരി സ്കൂളിെൻറ ഗ്രാസിം ഹാൾ ഓർമയിൽ

ചേളാരി: ചേളാരിയിലെ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളി‍​െൻറ പഴക്കം ചെന്ന ഗ്രാസിം ഹാൾ ഓർമയിൽ. അരനൂറ്റാണ്ടിലധികം പഴക്കമുണ്ട് ഈ കെട്ടിടത്തിന്. ഗ്രാസിം ഇൻഡട്രീസ് ഉടമ ജെ.ഡി. ഗ്വാളിയോർ നിർമിച്ചുനൽകിയതായിരുന്നു ഈ കെട്ടിടം. വർഷങ്ങൾക്ക് മുമ്പ് ചേളാരിയിലെ പഴയ എയർപോർട്ടിന് സമീപമായിരുന്നു സ്കൂൾ നിലനിന്നിരുന്നത്. പി.എം. ആലിക്കുട്ടി ഹാജി നൽകിയ സ്ഥലത്താണ് ചേളാരിയിൽ ആദ്യമായി ഗവ. സ്കൂൾ നിർമിക്കുന്നത്. എയർസ്ട്രിപ് വികസനത്തിനായി സ്കൂൾ പിന്നീട് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ക്ലാസ്മുറികളുടെ കുറവ് കാരണം അക്കാലത്ത് പ്രദേശത്തെ പ്രമുഖനായ അഡ്വ. പി.എം. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും നാട്ടുകാരും സ്കൂൾ അധ്യാപകരും ചേർന്ന് ജി.ഡി. ബിർളയെ സമീപിച്ച് നിവേദനം സമർപ്പിച്ചു. ഇതേ തുടർന്നാണ് ഗ്രാസിം ഹാൾ എന്ന പേരിൽ ബിർള പുതിയ സ്കൂൾ കെട്ടിടം നിർമിച്ചത്‌. സ്കൂൾ കെട്ടിടം ലേലത്തിൽ വിറ്റതനുസരിനാണ് ഗ്രാസിം ഹാൾ പൊളിച്ചുനീക്കുന്നത്‌. പി. അബ്ദുൽ ഹമീദ് എം.എൽ.എ മുഖേന 3.75 കോടി രൂപ നബാർഡ് ഫണ്ട് പുതിയ കെട്ടിടത്തിനായി അനുവദിച്ചതായി അധികൃതർ അറിയിച്ചു. നേരത്തെ കെ.എൻ.എ. ഖാദർ എം.എൽ.എയായിരിക്കെ ആസ്തി ഫണ്ടിൽനിന്ന് 2.75 ലക്ഷം രൂപ അനുവദിച്ച് പുതിയ കെട്ടിടം പണിതിരുന്നു. പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ 26 ലക്ഷം രൂപയിൽ പുതിയ കെട്ടിടം പണിതിട്ടുണ്ട്. ഇ. അഹമ്മദ് എം.പിയായിരിക്കെയും ലക്ഷക്കണക്കിന് രൂപ ഫണ്ട് സ്കൂളിന് ക്ലാസ്റൂം നിർമിക്കാൻ അനുവദിച്ചിരുന്നു. 21,35,000 രൂപ ജില്ല പഞ്ചായത്ത് ഫണ്ടും സ്കൂൾ വികസനത്തിന് ചെലവിട്ടിട്ടുണ്ട്. എന്നാൽ, ദേശീയപാത വികസനത്തിൽ സ്കൂൾ കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ പൊളിച്ചുനീക്കൽ ഭീഷണികൂടി കണക്കിലെടുത്താണ് നബാർഡ് ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.