കാരുണ്യവഴിയിൽ കൊളത്തൂരിൽ പന്തുരുളും; നാഷനൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ഇന്ന് മുതൽ

കൊളത്തൂർ: മൂർക്കനാട് പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് സാന്ത്വനമേകാൻ കൊളത്തൂരിൽ വ്യാഴാഴ്ച പന്തുരുണ്ടു തുടങ്ങും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന രണ്ടാമത് കൊളത്തൂർ നാഷനൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ഒരുമാസം നീണ്ടുനിൽക്കും. ജീവകാരുണ്യ പ്രവർത്തനത്തിന് പുറമെ കൊളത്തൂരിൽ ഒരു ഫുട്ബാൾ അക്കാദമി സ്ഥാപിക്കുകയെന്നതും ലക്ഷ്യമാണെന്ന് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 5000 പേർക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമായിട്ടുണ്ട്. ഓരോ ടീമിലും മൂന്നു വിദേശതാരങ്ങൾ വീതം അണിനിരക്കുന്ന ടൂർണമ​െൻറ് കേരള സെവൻസ് ഫുട്ബാൾ അസോസിയേഷ​െൻറ അംഗീകാരത്തോടെയാണ് നടക്കുന്നത്. കൺവീനർ കെ.ടി.എ. മജീദ്, സിദ്ദീഖ്, എൻ. നൗഫൽ, സലാം, വി.കെ. മുജീബ്, ഷമീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.