എം.പി.യുടെ പ്രാദേശിക വികസന ഫണ്ട്: 10 ലക്ഷത്തിെൻറ ഭരണാനുമതി

പാലക്കാട്: ഡോ. പി.കെ. ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ കുഴൽമന്ദം എടക്കാട് കോളനി റോഡിനായി അഞ്ച് ലക്ഷം വിനിയോഗിക്കാൻ ഭരണാനുമതി നൽകിയതായി ജില്ല കലക്ടർ ഡോ. പി. സുരേഷ്ബാബു അറിയിച്ചു. ആറ് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കും. കുഴൽമന്ദം ബ്ലോക്ക് ഡെവലപ്മ​െൻറ് ഓഫിസർക്കാണ് നിർവഹണ ചുമതല. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ തില്ലങ്കാട് സ​െൻററിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം വിനിയോഗിക്കാനും ഭരണാനുമതിയായി. കെ.എസ്.ഐ.ഇക്കാണ് നിർവഹണ ചുമതല. മൂന്ന് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കും. അകത്തേത്തറ: തെങ്ങ് കർഷകർക്ക് സബ്സിഡി പാലക്കാട്: അകത്തേത്തറ കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 25 സ​െൻറിൽ തെങ്ങ് കൃഷിയുള്ള ജനറൽ /പട്ടികജാതി കർഷകരിൽനിന്ന് താഴെ കൊടുക്കുന്ന പദ്ധതികൾക്ക് അപേക്ഷകൾ ക്ഷണിച്ചു. രോഗം വന്നതോ പ്രായം ചെന്നതോ ആയ തെങ്ങുകൾ വെട്ടിമാറ്റൽ, രോഗ കീട നിയന്ത്രണത്തിന് മരുന്ന് തളിക്കൽ, തെങ്ങിന് ജൈവവളം, രാസവളം തുടങ്ങിയവക്കുള്ള സബ്സിഡി അപേക്ഷകൾ കൃഷിഭവനിൽ ഏപ്രിൽ 31നകം നൽകണം. കൂടുതൽ വിവരം കൃഷിഭവനിൽ അറിയാം. ഫോൺ-0491 2555632. നടക്കാവ് മേൽപ്പാലം സ്ഥലമെടുപ്പ് ഏപ്രിലിൽ പൂർത്തിയാക്കും പാലക്കാട്: അകത്തേത്തറ-നടക്കാവ് മേൽപ്പാലത്തിനുള്ള സ്ഥലമെടുപ്പ് ഏപ്രിലിൽ പൂർത്തിയാക്കാൻ ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദ​െൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ച് മെയിൽ നിർമാണം തുടങ്ങാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ആർ.ബി.ഡി.സി.കെക്ക് നിർദേശം നൽകി. വീടുള്ളവരുടെ ഭൂമി ഏറ്റെടുക്കുമ്പോൾ മൂന്ന് ലക്ഷം നഷ്ടപരിഹാരം നൽകാനും വീട് ലഭിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നിയമാനുസൃതമായി നഷ്ടപരിഹാര തുകയും ഭൂമിയും വീടും നൽകാൻ റവന്യൂ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൂടാതെ ജനപ്രതിനിധികളും സ്ഥലം എം.എൽ.എയും നിർദേശിക്കുന്ന പ്രതിനിധിയെ അവലോകന സമിതിയിൽ ഉൾപ്പെടുത്താൻ ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. ജില്ലതല പർച്ചേസ് കമ്മിറ്റി രണ്ടാഴ്ചക്കകം യോഗം ചേർന്ന് നടപടിക്രമങ്ങൾ സംസ്ഥാനതല പർച്ചേസ് കമ്മിറ്റിക്ക് സമർപ്പിക്കുവാനും മന്ത്രി നിർദേശിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചതിനു ശേഷമേ സ്ഥലമേറ്റെടുക്കാവു എന്ന് വി.എസ്. അച്യുതാനന്ദൻ എം.എൽ.എ പറഞ്ഞു. നിയമസഭയിലെ ഭരണപരിഷ്കരണ കമീഷൻ ചെയർമാ​െൻറ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സദാശിവൻ, മാത്യു ജോസ് മാത്യൂസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.