തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ബജറ്റ്

തച്ചനാട്ടുകര: കുടിവെള്ള പദ്ധതി, പാര്‍പ്പിടമേഖല, ഭിന്നശേഷി ക്ഷേമം എന്നിവക്ക് മുന്‍‌തൂക്കം നല്‍കി . 17,22,58,577 രൂപ വരവും 16,92,44,235 രൂപ ചെലവും 30,14,342 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡൻറ് വി. രാമന്‍കുട്ടി ഗുപ്തന്‍ അവതരിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിക്കായി മൂന്നര കോടിയും തൊഴിലുറപ്പ് പദ്ധതിക്കായി രണ്ടര കോടിയും വകയിരുത്തി. പ്രസിഡൻറ് പി.ടി. കമറുല്‍ ലൈല, അംഗങ്ങളായ കെ.ടി. ജലീല്‍, കെ. രാമചന്ദ്രന്‍, എ.കെ. വിനോദ്, പി.ടി. സിദ്ദീഖ്, ടി. ഫൗസിയ, ആറ്റബീവി, എം.കെ. ലീല, ശാരദ, രജനിപ്രിയ, ശൈലാബി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.