mpemji3 മഞ്ചേരിയിൽ അടിസ്ഥാന വികസനത്തിനും ക്ഷേമത്തിനും പ്രാമുഖ്യം

മഞ്ചേരി: അടിസ്ഥാന വികസനത്തിനും ക്ഷേമ പദ്ധതികൾക്കും പ്രാമുഖ്യം നൽകി മഞ്ചേരി നഗരസഭ ബജറ്റ്. 107.17 കോടി രൂപ വരവും107.03 കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 73.60 ലക്ഷം മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് ഉപാധ്യക്ഷൻ വി.പി. ഫിറോസ് അവതരിപ്പിച്ചു. അർബുദ, കിഡ്നി, പക്ഷാഘാതം രോഗങ്ങളുള്ള കുടുംബനാഥൻമാരുടെ 1100 സ്ക്വയർഫീറ്റിൽ താഴെ തറ വിസ്താരമുള്ള വീടുകൾക്ക് നികുതി ഒഴിവാക്കും. പട്ടികജാതി വിഭാഗത്തി‍​െൻറ ക്ഷേമ പ്രവർത്തനങ്ങൾക്ക് 3.5 കോടി, പട്ടികവർഗ വിഭാഗത്തിന് 10.54 ലക്ഷം എന്നിങ്ങനെയും നീക്കി വെച്ചു. മഞ്ചേരിയിൽ പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമാക്കാൻ പേപ്പർ കവർ നിർമാണത്തിന് 16 ലക്ഷം, പാർപ്പിട പദ്ധതിക്ക് 2.35 കോടി, പട്ടികജാതിക്കാർക്ക് വീട് അറ്റകുറ്റപ്പണിക്ക് 30 ലക്ഷം, ജനറൽ വിഭാഗത്തിന് 45 ലക്ഷം, കുടിവെള്ളം ജലസംരക്ഷം േമഖലക്ക് 1.35 കോടി, കിണർ റീചാർജിങ്ങിന് 10 ലക്ഷം, ആരോഗ്യ സുരക്ഷ പദ്ധതിക്ക് 52 ലക്ഷം, അംഗപരിമിതർക്ക് മുച്ചക്രവാഹനം നൽകാൻ 15 ലക്ഷം, വയോധികർക്ക് കട്ടിൽ നൽകാൻ 20 ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തി. മാലിന്യം ശേഖരിച്ച് വേർതിരിക്കുന്ന പദ്ധതിക്ക് ഷ്രഡിങ് യൂനിറ്റ് സ്ഥാപിക്കും. കുത്തുകല്ലിൽ ട്രീറ്റ്മ​െൻറ് പ്ലാൻറ് സ്ഥാപിക്കും. മലിനജലം ഇവിടെ ശുദ്ധീകരിച്ച ശേഷം തോട്ടിലേക്ക് ഒഴുക്കിവിടും. ഈ പദ്ധതിക്ക് 1.11 കോടി വകയിരുത്തി. വേട്ടേക്കോട് ആരോഗ്യ ഉപകേന്ദ്രത്തിന് 20 ലക്ഷം നീക്കിവെച്ചു. കൃഷി-മൃഗ സംരക്ഷണം മേഖലക്ക് 66 ലക്ഷവും വിദ്യാഭ്യാസ മേഖലക്ക് 2.25 കോടി, മഞ്ചേരി നഗരത്തിൽ ഗതാഗതക്കുരുക്ക് നീക്കാൻ രണ്ടുകോടി, തെരുവുവിളക്ക് അറ്റകുറ്റപ്പണിക്കും പുതിയത് സ്ഥാപിക്കാനും 1.27 കോടി, 50 വാർഡുകളിലും റോഡുകൾ നവീകരിക്കാൻ 9.53 കോടി, ബഡ്സ് സ്കൂളിന് 17 കോടി എന്നിങ്ങനെയും പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. പയ്യനാട് വില്ലേജ് പരിധിയിലുള്ളവർക്ക് നഗരസഭ സേവനം എലുപ്പമാക്കാൻ മേഖല ഒാഫിസ് സ്ഥാപിക്കും. ഇതിന് രണ്ടുലക്ഷം രൂപ മാറ്റിവെച്ചു. മഞ്ചേരിയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്കായി സ്ഥിരം ഹോസ്റ്റൽ സംവിധാനത്തിനും വിഹിതം മാറ്റിവെച്ചു. മഞ്ചേരിയിൽ നഗരസൗന്ദര്യ പദ്ധതിക്ക് ഒരു കോടി, മാലിന്യനിർമാർജന പദ്ധതിക്ക് 1.11 കോടി, നാലു റോഡുകളിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാൻ 25 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിക്ക് 15 ലക്ഷം, സർക്കാർ സ്കൂളുകൾ മികവി‍​െൻറ കേന്ദ്രമാക്കാൻ രണ്ടുകോടി എന്നിങ്ങനെയും പദ്ധതികൾ ഉൾപ്പെടുത്തി. ടൗണിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. കാർഷിക വിപണന കേന്ദ്രത്തിന് 25 ലക്ഷവും മാറ്റിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.