വൃക്കരോഗികൾക്ക് വിദ്യാർഥികളുടെ സാന്ത്വന സ്പർശം

എടപ്പറ്റ: പ്ലസ് ടു പരീക്ഷ അവസാനിച്ചതി​െൻറ ആഘോഷം അതിരുവിടുന്ന വാർത്തകൾക്കിടയിൽ ഒരു കൂട്ടം വിദ്യാർഥികളുടെ നല്ല മാതൃക. ബാൻഡ് മേളവും ഘോഷയാത്രയുമില്ലാതെ ജീവകാരുണ്യപ്രവർത്തനത്തിനു തുക സമാഹരിച്ചു നൽകി വെള്ളിയഞ്ചേരി എ.എസ്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് മാതൃകയായത്. നിർധനരായ വൃക്ക രോഗികൾക്ക് സാന്ത്വനമേകാൻ ഇവർ സമാഹരിച്ച തുക കൈമാറി. സ്‌കൂളിൽ നടന്ന ചടങ്ങിൽ മാക്സ് കിഡ്‌നി ഫൗണ്ടേഷൻ കോഓഡിനേറ്റർ റഫീഖിന് സ്‌കൂൾ മാനേജർ ടി.പി. അബ്ദുല്ല തുക കൈമാറി. പ്രിൻസിപ്പൽ കെ.കെ. മുഹമ്മദ് കുട്ടി സംസാരിച്ചു. വിദ്യാർഥികളായ ശാമിൽ, ഷാൻ, നിഹാജ്, നിരഞ്ജൻ, ഒമർ, ജിശാൻ, ഷഹദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.