മലയോര മേഖലയിൽ വൈദ്യുതി മുടക്കം പതിവ്

കാളികാവ്: മേഖലയില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് ജനത്തെ പ്രയാസത്തിലാക്കി. കാളികാവ് സബ്‌ സ്േറ്റഷൻ പരിധിയിലാണ് പകല്‍ സമയങ്ങളില്‍ വൈദ്യുതി മുടക്കം പതിവായത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കാണ് വൈദ്യുതി മുടക്കം ഏറെ വിനയായത്. അറ്റകുറ്റ പ്രവൃത്തിക്കായി മുന്നറിയിപ്പ് നല്‍കി വൈദ്യുതി നിയന്ത്രണം പതിവായിരിക്കുകയാണ്. ചില ദിവസങ്ങളില്‍ മുന്നറിയിപ്പില്ലാതെയും ലൈന്‍ ജോലിക്കായി വൈദ്യുതി മുടങ്ങുന്നു. ഏതാനും വര്‍ഷമായി കെ.എസ്.ഇ.ബിയില്‍ വരുത്തിയ ക്രമീകരണം കാരണം പുതിയ കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ മികവ് കൈവരിച്ചിട്ടുണ്ട്. എന്നാല്‍ സബ്‌ സ്റ്റേഷനുകള്‍ അടക്കം സംവിധാനങ്ങള്‍ പുതുതായി വന്നിട്ടും വൈദ്യുതി വിതരണ കാര്യത്തില്‍ ഇനിയും പുരോഗതി കൈവന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.