മോട്ടിവേഷന്‍ ക്ലാസും സ്വീകരണവും

ചുങ്കത്തറ: വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് ക്യാമ്പും മോട്ടിവേഷന്‍ ക്ലാസും ജില്ല വനിത വിങ് നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി. ജില്ല പ്രസിഡൻറ് ജമീല ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ഗീത കടംബത്ത്, ട്രഷറര്‍ സുജാത, യൂനിറ്റ് പ്രസിഡൻറ് ഗീത, ഷീല, റീന, ഏകോപന സമിതി പ്രസിഡൻറ് അബ്ദുല്‍ ഹക്കീം ചങ്കരത്ത്, ജയിംസ് വര്‍ക്കി, പി. മധു, പി. ബാവ, ടി.വി. ജോണ്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. കുരുത്തോല പ്രദക്ഷിണവും പ്രാർഥനകളുമായി ഓശാന ഞായർ എടക്കര: ജറൂസലമിലേക്കുള്ള യേശുദേവ‍​െൻറ രാജകീയ പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ഓശാന ഞായര്‍ ആചരിച്ചു. മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തില്‍ വികാരി ഫാ. ചാക്കോ മേപ്പുറത്ത് തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാലാങ്കര സ​െൻറ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണം, കുര്‍ബാന എന്നിവ നടന്നു. ഫാ. സെബാസ്റ്റ്യന്‍ എലവനപ്പാറ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാതിരിപ്പാടം സ​െൻറ് മേരീസ് ദേവാലയത്തില്‍ ഫാ. തോമസ് വാഴച്ചാലില്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചുങ്കത്തറ സ​െൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഫാ. തോമസ് തുമ്പയിന്‍ചിറയില്‍, എരുമമുണ്ട സ​െൻറ് മേരീസ് ദേവാലയത്തില്‍ ഫാ. റോയി വലിയപറമ്പില്‍, എടക്കര സ​െൻറ് ജോര്‍ജ് ദേവാലയത്തില്‍ ഫാ. തോമസ് ക്രിസ്തുമന്ദിരം എന്നിവര്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൂളപ്പാടം സ​െൻറ് ജോര്‍ജ് ദേവാലയത്തില്‍ ഫാ. ജെയിംസ് ചക്കിട്ടുകുടിയിലും ഭൂദാനം സ​െൻറ് മേരീസ് ദേവാലയത്തില്‍ ഫാ. ഡിമില്‍ കുഴുമ്പിലും ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.