കെ.പി. രാമനുണ്ണി മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാരൻ ^കെ.ടി. ജലീല്‍

കെ.പി. രാമനുണ്ണി മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാരൻ -കെ.ടി. ജലീല്‍ പൊന്നാനി: ചിന്തിപ്പിക്കുകയും പുതിയ ചിന്താധാരകളെ തെരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്ത, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാരനാണ് കെ.പി. രാമനുണ്ണിയെന്ന് മന്ത്രി കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ ദൈവത്തി​െൻറ പുസ്തകത്തിലൂടെ എല്ലാ വിശ്വദര്‍ശനങ്ങളുടെയും പ്രഭവകേന്ദ്രം ഒന്നാെണന്ന് സമർഥിക്കുന്നതിലൂടെ പൊന്നാനി സംസ്‌കാരത്തി​െൻറ മഹനീയ സന്ദേശമാണ് കെ.പി. രാമനുണ്ണി പ്രസരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ദശവാര്‍ഷികാഘോഷത്തി​െൻറ ഭാഗമായി എ.വി. ഹൈസ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. സി.എസ്. പൊന്നാനി അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണിയെ സി. രാധാകൃഷ്ണന്‍ പൊന്നാടയണിയിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉപഹാരം സമര്‍പ്പിച്ചു. നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി ഛായാചിത്രം നല്‍കി. ട്രോമ കെയര്‍, ജീവന്‍സുരക്ഷ, ചാരിറ്റി സ്ട്രങ്ത്, കടവനാട് പ്രവാസി കൂട്ടായ്മ തുടങ്ങിയ സംഘടന ഭാരവാഹികളും ഉപഹാരം നല്‍കി. നേരത്തെ ചമ്രവട്ടം ജങ്ഷനില്‍നിന്നും തുറന്ന വാഹനത്തില്‍ ആനയിച്ച് സാംസ്‌കാരിക ഘോഷയാത്രയായി സ്വീകരണ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. സി. ഹരിദാസ്, ഡോ. പി.എ. ഇബ്രാഹിം ഹാജി, കടവനാട് മുഹമ്മദ്, എം.പി. നിസാര്‍, ഹുസൈന്‍ കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. സി.വി. നവാസ് സ്വാഗതവും രാജന്‍ തലക്കാട്ട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.