യാത്രയയപ്പ്

കൽപകഞ്ചേരി: വളവന്നൂർ അൻസാർ അറബിക് കോളജിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ പ്രഫ. പി. മൂസ സ്വലാഹിക്ക് അൻസാർ അലുംനി അസോസിയേഷൻ നൽകി. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷൻ പ്രസിഡൻറ് ടി.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് എ.പി. അബ്ദുസ്സമദ്, പി. മൂസ സ്വലാഹിക്ക് അലുംനിയുടെ ഉപഹാരം നൽകി. ഡോ. പുത്തൂർ റഹ്മാൻ മുഖ്യാതിഥിയായി. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, മാനേജർ പ്രഫ. എം.എ. സഈദ്, പി.സി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, എം. മൊയ്തീൻ മാസ്റ്റർ, സി.പി. ഖാലിദ്, ഡോ. ജാബിർ അമാനി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, പ്രഫ. സി. അഷ്റഫ്, പ്രഫ. ടി. ഇബ്രാഹീം അൻസാരി, എം. അബ്ദുല്ല സുല്ലമി, മുഹമ്മദലി അൻസാരി മണ്ണാർക്കാട്, പ്രഫ. എം. അബ്ദുറബ്ബ് അൻസാരി, എം.എ. റഫീഖ്, ഡോ. സി. മുഹമ്മദ് റാഫി, ഡോ. സി.എം. ഷാനവാസ്, ഷാഹിന തെയ്യമ്പാട്ടിൽ, കെ. സഫിയ ടീച്ചർ, എൻ.കെ. സിദ്ദീഖ് അൻസാരി, അബ്ദുല്ല പൂങ്ങോട്, പ്രഫ. എൻ.വി. യൂസുഫ് സഖർ എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് ലഭിച്ച പൂർവ വിദ്യാർഥിയും ഫാറൂഖ് കോളജ് അസി. പ്രഫസറുമായ ടി.പി. സഗീറലിക്ക് കോളജ് പ്രിൻസിപ്പൽ പി. മൂസ സ്വലാഹി ഉപഹാരം നൽകി. ദേശീയപാത: ഭൂവുടമകളുടെ യോഗം ഇന്ന് കല്‍പകഞ്ചേരി: ദേശീയപാത കടന്നുപോകുന്ന കൽപകഞ്ചേരി പഞ്ചായത്തിലെ ഭൂവുടമകളുടെ യോഗം തിങ്കളാഴ്ച വൈകീട്ട് 3.30ന് പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് പ്രസിഡൻറ് എൻ. കുഞ്ഞാപ്പു അറിയിച്ചു. ദേശീയപാത ഉദ്യോഗസ്ഥർ പങ്കെടുക്കും. രാത്രിയിൽ മണൽ ലോറികളുടെ മരണപ്പാച്ചിൽ പ്രയാസമുണ്ടാക്കുന്നെന്ന് പട്ടർനടക്കാവ്: രാത്രി മണ്ണുകയറ്റി ചീറിപ്പായുന്ന വാഹനങ്ങൾ കുറുമ്പത്തൂർ, മേൽപ്പത്തൂർ, ആതവനാട്, കാട്ടാംകുന്ന്, മുക്കിലപ്പീടിക, പട്ടർനടക്കാവ്, വൈരങ്കോട്, വലിയ പറപ്പൂർ, എടക്കുളം മേഖലകളിൽ ജനത്തിന് പ്രയാസമുണ്ടാക്കുന്നതായി പരാതികൾ ഉയർന്നു. നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടത്രെ. വയലുകൾ നികത്താനായാണ് മണ്ണ് കൊണ്ടുപോകുന്നത്. അവധി ദിവസങ്ങളിൽ വാഹനങ്ങളുടെ തിരക്കേറെയാണ്. ഇതുമൂലം മറ്റു വാഹനങ്ങൾ ഭയപ്പാടോടെയാണ് പാതയിലിറങ്ങുന്നത്. പലപ്പോഴും അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നുമില്ലാത്തതാണ് അനധികൃത മണ്ണെടുപ്പും കടത്തലും വർധിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിൽ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്ത് വയൽ തൂർക്കുന്നതിനുള്ള മൺകടത്ത് കർശനമായും തടയണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.