രാജകീയ ​പ്രവേശനത്തി​െൻറ ഒാർമ പുതുക്കി ഇന്ന്​ ഒാശാന ഞായർ

എടക്കര: ജറൂസലേമിലേക്കുള്ള യേശുദേവ​െൻറ രാജകീയ പ്രവേശനം അനുസ്മരിച്ച് ൈക്രസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. എളിമയുടെ പ്രതീകമായ കഴുതക്കുട്ടിയുടെ പുറത്തെത്തിയ യേശുദേവനെ ഒലീവ് ചില്ലകൾ വീശിയും വീഥികളിൽ വസ്ത്രങ്ങൾ വിരിച്ചുമാണ് ജറുസലേം ജനത എതിരേറ്റത്. ഇതി​െൻറ സ്മരണയിലാണ് ൈക്രസ്തവർ ഓശാന ഞായർ ആചരിക്കുന്നത്. ആചരണത്തി​െൻറ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടക്കും. വൈദികർ ആശീർവദിച്ച് നൽകുന്ന കുരുത്തോലയുമേന്തി വിശ്വാസികൾ നടത്തുന്ന കുരുത്തോല പ്രദക്ഷിണമാണ് ഇതിൽ പ്രധാനം. ദേവാലയങ്ങൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തിൽ രാവിലെ ഏഴിന് തിരുകർമങ്ങൾ ആരംഭിക്കും. കുർബാന, കുരുത്തോല പ്രദക്ഷിണം, തുടർന്ന് പത്തിന് കുർബാന എന്നിവ നടക്കും. ഫൊറോന വികാരി ഫാ. ചാക്കോ മേപ്പുറത്ത് തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.