തൊഴിൽ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം ^തപൻസെൻ

തൊഴിൽ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം -തപൻസെൻ കോഴിക്കോട്: എല്ലാ വ്യവസായ മേഖലയിലും സ്ഥിരം തൊഴിലിന് പകരം നിശ്ചിതകാല, കരാർ തൊഴിലുകൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാറി​െൻറ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകളുമായി ചേർന്ന് ദേശവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നും പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യമേഖലക്ക് തീറെഴുതിയും രാജ്യവിരുദ്ധ നയങ്ങളാണ് കേന്ദ്രസർക്കാർ തുടരുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരായ സമരങ്ങളുടെ മൂർച്ചകൂട്ടണമെന്ന് തപൻസെൻ അഭിപ്രായപ്പെട്ടു. സി.െഎ.ടി.യു ദേശീയ ജനറൽ കൗൺസിൽ നടപടികൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. െതാഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ഒാരോന്നായി ഇല്ലാതാക്കി മുതലാളിമാർക്ക് അനുകൂലമായ കാര്യങ്ങൾ നിയമത്തിൽ ഉൾക്കൊള്ളിക്കുകയാണ് സർക്കാർ. ഒാരോ വർഷവും കോടിയിൽപ്പരം െതാഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിലെത്തിയത്. എന്നാൽ, മൂന്നുവർഷംെകാണ്ട് കേവലം മൂന്നരലക്ഷം തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കാനായത്. പ്രതിരോധ മേഖലയിലേക്കടക്കം ആവശ്യമായ ഉൽപന്നങ്ങൾ നിർമിക്കാൻ സജ്ജീകരണങ്ങളുള്ള പൊതുമേഖല സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. അവയെ ഒഴിവാക്കി കോടികളുടെ കരാറുകൾ വിദേശ കമ്പനികൾക്ക് നൽകുകയാണ്. തൊഴിലാളികളുടെ ജീവൽപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനാലാണ് സി.െഎ.ടിയുവിന് ഹിന്ദി ബെൽറ്റിലടക്കം സ്വീകാര്യത ലഭിക്കുന്നതെന്നും തപൻസെൻ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ എളമരം കരീം, ജനറൽ കൺവീനർ പി.കെ. മുകുന്ദൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.