നളചരിതം കഥകളി നാളെ

ഒറ്റപ്പാലം: കണ്ണിയമ്പുറം സെവൻത് ഡേ അഡ്വൻറിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഞായറാഴ്ച വൈകീട്ട് ആറിന് നളചരിതം കഥകളി അരങ്ങിലെത്തും. ഒറ്റപ്പാലം കഥകളി രംഗശാലയുടെ ആഭിമുഖ്യത്തിൽ തന്ത്രി പനാവൂർ നാരായണൻ നമ്പൂതിരി, പനാവൂർ പാർവതി അന്തർജനം എന്നിവരുടെ സ്മരണാർഥമാണ് നളചരിതം ഒന്നാം ദിവസം അരങ്ങിലെത്തുന്നത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ഗിരീഷ് മരങ്ങാട്, നരിപ്പറ്റ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രാജുമോഹൻ, മിനി പനാവൂർ, രജിത നരിപ്പറ്റ എന്നിവർ വേഷമിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.