അരീക്കോട്

: ഇതര ജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്യാൻ തീരുമാനമെടുത്തതിൽ പിതാവിനാൽ യുവതി കുത്തേറ്റ് മരണപ്പെട്ട സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രതികരണങ്ങൾ. ദലിത് ആക്ടിവിസ്റ്റായ ധന്യാ രാമൻ ഉത്തരേന്ത്യൻ മാതൃകയിൽ ദുരഭിമാനക്കൊല കേരളത്തിലും അരങ്ങേറിയതിൽ കടുത്ത ഞെട്ടലും പ്രതിഷേധവുമാണ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. നിരവധി ആളുകളാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. കേരളീയ സമൂഹ മനസിൽ പതുങ്ങിക്കിടക്കുന്ന സവ ർണ ബോധമാണ് പതുക്കെ പതുക്കെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് എന്ന രൂപത്തിൽ നൂറ് കണക്കിന് പേരാണ് ഫേസ് ബുക്ക് പോസ്റ്റുകൾ ചെയ്തത്. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശടക്കമുള്ള നിരവധി പ്രമുഖർ ആതിരയുടെ വീട്ടിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.