താഴേക്കോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിക്ക് അംഗീകാരം

കരിങ്കല്ലത്താണി: താഴേക്കോട് ഗ്രാമപഞ്ചായത്ത് 2018 -2019 വർഷത്തെ വാർഷിക പദ്ധതിക്ക് 8.24 കോടി പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയിൽനിന്നും അംഗീകാരം ലഭിച്ചു. ജനറൽ വികസനഫണ്ട് 2.32 കോടി, പട്ടികജാതി വികസനം 1.24 കോടി, ധനകാര്യ കമീഷൻ ഗ്രാൻറ് ഒരു കോടി, മെയിൻറനൻസ് ഗ്രാൻറ് (റോഡ്) രണ്ട് കോടി, മെയിൻറനൻസ് ഗ്രാൻറ് (നോൺ റോഡ്) 47 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഉൽപാദന മേഖലക്ക് 58 ലക്ഷവും ശുചിത്വം, മാലിന്യ സംസ്കരണം എന്നിവക്ക് 18 ലക്ഷവും ലൈഫ് ഭവന പദ്ധതിക്ക് 84 ലക്ഷവും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിന് 33 ലക്ഷവും വയോധികർക്ക് 23 ലക്ഷവും നീക്കിെവച്ചിട്ടുണ്ട്. താഴേക്കോട് കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമാണത്തിന് 34 ലക്ഷം അനുവദിച്ചു. ശുചിത്വ മേഖലയിൽ ഖരമാലിന്യ സംസ്കരണത്തിന് മാത്രം 14.60 ലക്ഷം വകയിരുത്തിയിട്ടുണ്ട്. വനിത വികസനത്തിന് 34 ലക്ഷം രൂപ വകയിരുത്തി. അഞ്ച് അംഗൻവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ 50 ലക്ഷവും റോഡ് പുനരുദ്ധാരണത്തിന് മൂന്നുകോടിയും രൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രിൽ മാസം മുതൽതന്നെ നിർവഹണം ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.