ഫുട്ബാൾ ഗ്രൗണ്ടിൽ സിനിമക്കെന്ത് കാര്യം

മലപ്പുറം: സിനിമയിൽ ഫുട്ബാൾ സാധാരണമാണ്. കാൽപ്പന്തുകളിയിൽനിന്ന് ചലച്ചിത്രങ്ങളും ധാരാളമുണ്ടായിട്ടുണ്ട്. എന്നാൽ ഫുട്ബാൾ മൈതാനത്ത് സിനിമ പ്രദർശനമെന്ന വേറിട്ടൊരു വിരുന്നൊരുക്കി പാണ്ടിക്കാട്ടെ യൂനിയൻ ടാക്കീസ് സാംസ്കാരിക കൂട്ടായ്മ. പാണ്ടിക്കാട് ജി.എച്ച്.എസ്.എസ് മൈതാനത്ത് അഖിലേന്ത്യ സെവൻസ് മത്സരം കാണാെനത്തിയവർക്ക് വേണ്ടിയായിരുന്നു കൂറ്റൻ സ്ക്രീനിൽ പ്രദർശനം. ഫുട്ബാൾ സിനിമകളും ഡോക്യുമ​െൻററികളുമാണ് കാണിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം. '' എന്ന പേരിലായിരുന്നു പരിപാടി. ഗോൾ വൺ, ജയൻറ്സ് ഓഫ് ബ്രസീൽ എന്നീ സിനിമകളും ഐ.എം. വിജയ​െൻറ ജീവചരിത്രം പറയുന്ന 'കാലോ ഹിരണും', 'ഒരു നാട് കളി കാണുന്നു' ഡോക്യൂമ​െൻററിയുമാണ് പ്രദർശിപ്പിച്ചത്. തുടർന്ന് നടന്ന ചർച്ചയിൽ മധു ജനാർദനൻ, ഡോ. എസ്. ഗോപു, മമ്മദ് മൊണ്ടാഷ്, കെ.പി. മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു. mpkrs1 പാണ്ടിക്കാട്ട് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മത്സരം കാണാനെത്തിയവർക്കായി ഒരുക്കിയ സിനിമ പ്രദർശനത്തിന് ശേഷം നടന്ന ചർച്ച
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.