ബജറ്റ്: ചാലിയാറിൽ ഭവന നിർമാണത്തിന് മുൻഗണന

നിലമ്പൂർ: ഭവന നിർമാണത്തിനും റോഡുകൾക്കും മുൻഗണന നൽകി ചാലിയാർ ഗ്രാമപഞ്ചായത്ത് ബജറ്റ്. ആരോഗ്യ മേഖല, മാലിന്യ നിർമാർജനം എന്നിവക്കും മുൻഗണന നൽകിയിട്ടുള്ള ബജറ്റാണ് വൈസ് പ്രസിഡൻറ് എം.ടി. ലെസ്ന അവതരിപ്പിച്ചത്. 16,85,88,571 രൂപ വരവും 15, 42,01,440 രൂപ ചെലവും 1,43,87,131രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അപതരിപ്പിച്ചത്. റോഡുകൾക്ക് 1,52,25,000 രൂപയും ഭവന നിർമാണത്തിന് ലൈഫ്മിഷൻ പദ്ധതിയിൽ 95,74,800 രൂപയും ആരോഗ്യമേഖലക്ക് 55 ലക്ഷവും മാലിന്യ നിർമാർജനത്തിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ തോണിക്കടവൻ ഷൗക്കത്ത്, അച്ചാമ്മ ജോസഫ്, പ്രമീള മറ്റു അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് വടക്കൻ എന്നിവർ സംസാരിച്ചു. ബജറ്റ് സമ്പൂർണ പരാജയമാണെന്നും പ്രകടനപത്രികയിൽ പറഞ്ഞ ഒരു കാര്യവും ബജറ്റിൽ ഇല്ലെന്നും കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് പൂക്കോടൻ നൗഷാദ് പറഞ്ഞു. 26നാണ് ബജറ്റ് ചർച്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.