കെട്ടിട ലേലം പ്രധാനാധ്യാപിക അറിയാതെയെന്ന്; ഡി.വൈ.എഫ്.ഐ പരാതി നൽകി

തേഞ്ഞിപ്പലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി ചേളാരി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ 3.85 കോടിയുടെ പുതിയ കെട്ടിടം നിർമിക്കുന്നതി​െൻറ ഭാഗമായി പഴയകെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ലേലം പ്രധാനാധ്യാപിക അറിയാതെ നടത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. ലേലനടപടി സ്വകാര്യമായി നടത്തിയ വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന അധ്യാപക​െൻറ പേരിൽ നടപടി സ്വീകരിക്കുകയും സ്കൂളി​െൻറ സുഗമമായ നടത്തിപ്പിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ തേഞ്ഞിപ്പലം പടിഞ്ഞാറൻ മേഖല കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.